bahrainvartha-official-logo
Search
Close this search box.

സദാചാര വിരുദ്ധമായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍

court

മനാമ: ബഹ്‌റൈനില്‍ സദാചാര വിരുദ്ധമായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്ന കുറ്റം.

പ്രതികളുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരുവരും സദാചാര വിരുദ്ധമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതായി വ്യക്തമായതോടെ നടന്ന അന്വേഷണമാണ് അറസ്റ്റില്‍ കലാശിച്ചത്. ഇരുവരെയും നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!