bahrainvartha-official-logo
Search
Close this search box.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡേവിസ് കൂളക്ക് ബഹ്റൈൻ ഊരകം കൂട്ടായ്മ യാത്രയയപ്പ് നൽകി

received_226893632153308

മനാമ: ദീർഘകാലം പ്രവാസ ജീവിതം നയിച്ച്‌ നാട്ടിലേക്കു മടങ്ങുന്ന ശ്രീ. ഡേവിസ് കൂളക്ക് ബഹ്‌റൈൻ ഊരകം സെന്റ് ജോസഫ് ചർച്ച് കൂട്ടായ്മ്മ (ഇരിങ്ങാലക്കുട രൂപത) യാത്രയയപ്പു നൽകി. കഴിഞ്ഞ 35വർഷക്കാലമായി ഒരേ ജോലിസ്ഥലത്ത് തുടർന്ന ശ്രീ. ഡേവിസ് ബഹ്‌റൈനിലും നാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട് . ഹമദ് ടൗണിൽ കോവിഡ് പ്രോട്ടൊക്കോൾ പ്രകാരം നടന്ന ചടങ്ങിൽ ഊരകം സെന്റ്ജോസഫ് ചർച്ച് കൂട്ടായ്മ്മ രക്ഷാധികാരി ശ്രീ. ഡേവിഡ് ടി മാത്യു ഉപഹാരസമർപ്പണം നടത്തി. സെക്രട്ടറി ശ്രീ. റോയ് കൂള അധ്യക്ഷം വഹിച്ച ചടങ്ങിൽ, ജോൺ തൊമ്മാന, സൈമൺ കെ പി തുടങ്ങിയവർ ആശംസയർപ്പിച്ചു.

ബഹ്‌റൈനിലും, നാട്ടിലും ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ ചെയ്യുവാൻ ഊരകം കൂട്ടായ്മ വഴി അവസരം ലഭിച്ചത് മറുപടി പ്രസംഗത്തിൽ ശ്രീ ഡേവിസ് അനുസ്മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!