bahrainvartha-official-logo
Search
Close this search box.

പുതുവർഷത്തിന് മാറ്റുകൂട്ടാൻ ലുലുവിന്റെ 12 മണിക്കൂർ മാത്രം നീണ്ടു നിൽക്കുന്ന ഓൺലൈൻ ഷോപ്പിംഗ് മാമാങ്കം ഇന്ന്

20201231_093330_0000

മനാമ: ഇഷ്ടപ്പെട്ട ബ്രാൻഡുകൾ സ്വന്തമാക്കിക്കൊണ്ട്, 2021 നെ വരവേൽക്കാൻ പന്ത്രണ്ട് മണിക്കൂർ മാത്രം നീണ്ടു നിൽക്കുന്ന ലുലുവിന്റെ ഓൺലൈൻ ഷോപ്പിങ് മേള ഇന്ന് ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ നടക്കും. ബഹ്റൈൻ ലുലു ഹൈപ്പർ മാർക്കറ്റിൻ്റെ ഷോപ്പിംഗ് ആപ്ലിക്കേഷൻ വഴിയോ വെബ് സൈറ്റ് വഴിയോ ഷോപ്പിംഗ് നടത്താവുന്നതാണ്. 2020ന്റെ അവസാന മണിക്കൂറുകളിൽ ലോകത്തെ ഏറ്റവും വൈവിധ്യമാർന്ന ബ്രാൻഡുകളുടെ ശേഖത്തിൽ നിന്നും ഇഷ്ടപ്പെട്ടവ ഓഫറുകളോടെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്. ഓർഡറുകൾ ലുലു വീട്ടിലെത്തിച്ചു നൽകും.

ഉപഭോക്താക്കൾക്കായി ഉയർന്ന ബ്രാൻഡുകളുടെ ഇലക്ട്രോണിക്, സ്മാർട്ട് ഫോണുകൾ, ഗൃഹോപകരണങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ തുടങ്ങിയവ ആകർഷകമായ വിലയിൽ ലുലു അവതരിപ്പിക്കുന്നുണ്ട്. ഡിസംബർ 31 ഉച്ചയ്ക്ക് 12 മണി മുതൽ, അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് 2021 ജനുവരി ഒന്ന് തുടങ്ങുന്നത് വരെയാണ് പന്ത്രണ്ട് മണിക്കൂർ ഓൺലൈൻ ഷോപ്പിംങ്ങിന് അവസരമുണ്ടായിരിക്കുക. ലുലു ഓൺലൈൻ ഷോപ്പിങ് മേളയിൽ, എല്ലാ വിഭാഗങ്ങളിലും ധാരാളം പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.
www.luluhypermarket.com എന്ന വെബ്സൈറ്റ് വഴിയും ഷോപ്പിംഗ് നടത്താം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!