bahrainvartha-official-logo
Search
Close this search box.

ഖാലിദ് ബിൻ ഹമദ് ഇന്നൊവേഷൻ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മത്സരം മാർച്ചിൽ ആരംഭിക്കും

ai

മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്‌സി‌വൈ‌എസ്) വൈസ് പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബിഒസി) ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ മൂന്നാമത്തെ ഖാലിദ് ബിൻ ഹമദ് ഇന്നൊവേഷൻ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മത്സരത്തിനായി തയ്യാറെടുക്കാൻ സംഘാടക സമിതിക്ക് നിർദേശം നൽകി. മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെ ബഹ്‌റൈൻ ടെക്നിക്കൽ കോളേജ് “ബഹ്‌റൈൻ പോളിടെക്നിക്” മാർച്ചിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ മുദ്രാവാക്യം #Lets_innovate_for_the_future എന്നതാണ്. ബഹ്‌റൈനിലെ വിദ്യാഭ്യാസ മേഖലയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കാനും പുതുതലമുറയുടെ ശാസ്ത്രമേഖലയിലെ സർഗ്ഗാത്മകവും നൂതനവുമായ കഴിവുകൾ വളർത്തിയെടുക്കാനും മത്സരത്തിലൂടെ സാധിക്കും. മത്സരത്തിൽ ബഹ്‌റൈൻ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!