bahrainvartha-official-logo
Search
Close this search box.

ലുലു ഹൈപ്പർ മാർക്കറ്റ്​ ‘ഷോപ് & വിൻ’; അഞ്ചാമത്​ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു

IMG-20201202-WA0007

മനാമ: ലുലു ഹൈപ്പർ മാർക്കറ്റ്​ ‘ഷോപ് & വിൻ’ പ്രൊമോഷൻ്റെ ഭാഗമായി അഞ്ചാമത് റാഫിൾ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു. ഗലേറിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽ 400 പേർക്ക്​ 25000 ദിനാർ മൂല്യമുള്ള ലുലു ഷോപ്പിങ്​ ഗിഫ്​റ്റ്​ കാർഡുകൾ സമ്മാനമായി ലഭിച്ചു.

150 പേർക്ക്​ 100 ദിനാറി​ൻ്റെയും 150 പേർക്ക്​ 50 ദിനാറി​ൻ്റെയും 100 പേർക്ക്​ 25 ദിനാറി​ൻ്റെയും ഷോപ്പിങ്​ കാർഡുകളാണ് സമ്മാനമായി ലഭിച്ചത്. വിജയികൾക്ക്​ ഗലേറിയ മാളിലെ​ ലുലു ഹൈപ്പർ മാർക്കറ്റ്​ കസ്​റ്റമർ സർവിസ്​ സെൻററിൽനിന്ന്​ സമ്മാനങ്ങൾ വാങ്ങാം​. ഇതുവരെ 2000 വിജയികൾക്ക്​ 125000 ദിനാറി​ൻ്റെ ലുലു ഗിഫ്​റ്റ്​ കാർഡുകളാണ്​ സമ്മാനമായി ലഭിച്ചത്​. ഷോപ്​ ആൻഡ്​ വിൻ ഇ-റാഫിൾ പ്രമോഷൻ ഈ വർഷം അവസാനം വരെ തുടരും.

ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഓരോ അഞ്ച്​ ദിനാറിന്​ ഷോപ്പിങ്​ നടത്തു​മ്പോഴും നറുക്കെടുപ്പിൽ പ​ങ്കെടുക്കാൻ അവസരം ലഭിക്കും. www.luluhypermarket.com/en-bh/winners എന്ന വെബ്​സൈറ്റിൽ വിജയികളുടെ വിവരങ്ങൾ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!