bahrainvartha-official-logo
Search
Close this search box.

ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

received_664723380858864

മനാമ: നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി ബഹ്റൈനിൽ മരണപ്പെട്ടു. കൊല്ലം, കുണ്ടറ കാഞ്ഞിരോട്‌ സ്വദേശി സതീശൻ പുരുഷോത്തമൻ(56) ആണ് മരിച്ചത്. ഈ മാസം അഞ്ചാം തീയതി നാട്ടിലേക്ക് പോകാനുള്ള യാത്രാ ടിക്കറ്റ് എടുത്തിരിക്കവെയായിരുന്നു വിയോഗം.

മാമീറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു. താമസ സ്ഥലത്തു വെച്ചുണ്ടായ ഹൃദയസ്തംഭനം ആണ് മരണകാരണം. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് സാമൂഹിക പ്രവർത്തകർ അറിയിച്ചു. വേർപാടിൽ കൊല്ലം പ്രവാസി അസോസിയേഷൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!