bahrainvartha-official-logo
Search
Close this search box.

ഇത്തവണ പുതുവത്സര വെടിക്കെട്ടില്ല; പൊതു സുരക്ഷയെ മുൻനിർത്തി റദ്ദാക്കിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി

0001-14853482465_20201226_093330_0000

മനാമ: പൊതു സുരക്ഷയെ മുൻനിർത്തി പുതുവത്സര വെടിക്കെട്ട് പ്രദർശനം റദ്ദാക്കി. പുതുവർഷാഘോഷത്തിൽ തുബ്ലി ബേ മേഖലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് പ്രദർശനം റദ്ദാക്കിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബിടിഇഎ) അറിയിച്ചു.

കൊറോണ വൈറസ് (COVID-19) വ്യാപനത്തെ ചെറുക്കുന്നതിനും, ഈ സാഹചര്യത്തിൽ പൊതുജനം കൂട്ടം ചേരുന്നത് ഒഴിവാക്കാനുമാണ് തീരുമാനം.

COVID-19 നെ നേരിടുന്നതിന് രാഷ്ട്രം നടത്തുന്ന ശ്രമങ്ങൾ ജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നും, ഉത്സവങ്ങൾ ഇനിയും തിരിച്ചുവരുമെന്നും BTEA പറഞ്ഞു. രാജ്യത്തിലെ എല്ലാ ആളുകളുടേയും സുരക്ഷക്കും ആരോഗ്യത്തിനുമാണ് മുൻഗണനയെന്ന് അവർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!