bahrainvartha-official-logo
Search
Close this search box.

പെരിയ ഇരട്ട കൊലപാതകം – സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് ബഹ്റൈൻ ഒഐസിസി

oicc

മനാമ: കാസർഗോഡ് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ശരത് ലാൽ, കൃപേഷ് എന്നിവരെ നിഷ്ഠൂരമായി കൊല ചെയ്ത പാർട്ടി അണികളെയും നേതാക്കളെയും സംരക്ഷിക്കുന്നതിന് വേണ്ടി കേസ് അട്ടിമറിക്കുന്നതിന് ശ്രമിക്കുകയും ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടികളെ വിമർശിക്കുകയും, സത്യസന്ധമായി കേസ് അന്വേഷിക്കുന്നതിന് വേണ്ടി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട നേതാക്കളുടെ കുടുംബവും, കോൺഗ്രസ്‌ നേതൃത്വവും നടത്തിയ നിയമ പോരാട്ടങ്ങൾ വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ആളുകളെ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിനന്ദിച്ചു. ഇടതു പക്ഷ മുന്നണി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അനേകം നിരപരാധികളായ മറ്റ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളുകളെ കൊലപ്പെടുത്തുവാനും, അതിന് നേതൃത്വം നൽകിയവരെയും, ഒത്താശ ചെയ്തു കൊടുത്ത നേതാക്കളെയും രക്ഷപെടുത്താൻ കോടികണക്കിന് രൂപ ആണ് സംസ്ഥാന ഖജനാവിൽ നിന്ന് ചിലവാക്കുന്നത്. പാവപ്പെട്ട ആളുകൾ നൽകുന്ന നികുതി പണത്തിൽ നിന്നാണ് ഇങ്ങനെ ഗവണ്മെന്റ് കോടികൾ ചിലവാക്കുന്നത്. ഇതിനെ നിയമസഭയിൽ ചോദ്യം ചെയ്താൽ ഇനിയും ആവർത്തിക്കും എന്നുള്ള ധാർഷ്ട്യം നിറഞ്ഞ മറുപടി ആണ് ലഭിക്കുന്നത്. സുപ്രീം കോടതിയുടെ വിധി സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിന് കിട്ടിയ മറുപടി ആണ്.അഴിമതിയും, സ്വജനപക്ഷപാതവും, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് രാജിവച്ച് പുറത്ത് പോകണം. ഇല്ലാ എങ്കിൽ ദിവങ്ങൾക്കുള്ളിൽ നടക്കുന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ജനം ഇടതു പക്ഷ മുന്നണിയെ പാഠം പഠിപ്പിക്കും.കേരള ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങളും, ഫൈവ് സ്റ്റാർ സൗകര്യങ്ങളും നൽകി അണി നിരത്തിയിട്ടും കോടതികൾക്ക് സത്യാവസ്ഥ മനസ്സിലായി.സി ബി ഐ അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെയും, അവർക്ക് വേണ്ട സൗകര്യം ചെയ്തു കൊടുത്ത നേതാക്കളുടെയും കൈകളിൽ വിലങ്ങു വീഴാൻ അധികം സമയം വേണ്ടി വരില്ല.

പെരിയ കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടത്തുവാൻ നേതൃത്വം നൽകിയ ടി ആസിഫലിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകരെയും, കോൺഗ്രസ്‌ നേതൃത്വത്തേയും അഭിനന്ദിക്കുന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താ നം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!