മനാമ: നാലര പതിറ്റാണ്ട് കാലമായി ബഹ്റൈനിലെ കലാ സാംസ്ക്കാരിക , നാടക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അതുല്ല്യ പ്രതിഭ ദാമു കോറോത്തിന് “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി. കഴിഞ്ഞ ദിവസം അദ്ലിയയിൽ വെച്ചായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ആക്റ്റിംഗ് പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.അജ്മൽ സ്വാഗതം ആശംസിച്ചു.
ട്രഷറർ ബാബു.ജി.നായർ , അഷ്റഫ് കാട്ടിലപീടിക , സുനിൽ വില്യാപ്പള്ളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദാമു കോറോത്തിന് പൊന്നാടയും , ഉപഹാരവും സമർപ്പിച്ചു. അദ്ദേഹം മറുപടി പ്രസംഗം നടത്തി. കെ.ഇ സതീഷ് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.