bahrainvartha-official-logo
Search
Close this search box.

പരീക്ഷണങ്ങളിൽ പതറാതെ കർമ്മ നിരതരാവുക: ടി പി അബ്ദുല്ലക്കോയ മദനി

IMG-20201201-WA0058

മനാമ: ലോകമാകമാനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിതമായ മഹാമാരിയെന്ന പരീക്ഷണത്തെ കരുതലോടെയും വിശ്വാസ ധാർഡ്യതയോടെയും നേരിടണമെന്ന്‌ കേരളാ നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ്‌ ടിപി അബ്ദുല്ലക്കൊയ മദനി ആഹ്വാനം ചെയ്തു. അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ബഹ്‌റൈൻ ഇസ്‌ലാഹീ ഇസ്‌ലഹീ ഐക്യ സംഗമം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്‌19 മായി ബന്ധപ്പെട്ട്‌ മാറിയും മാറ്റിയും കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങളും നിയമങ്ങളും സമൂഹത്തിൽ ഇനിയും ശക്തമായ ബോധവർക്കരണം അനിവാര്യമാണെന്നതാണ്‌ ബോധ്യമാക്കുന്നത്‌. മരണമടഞ്ഞവരെ മറമാടുന്നതുമായി ബന്ധപ്പെട്ട്‌ ഇപ്പോൾ നൽകപ്പെട്ട ഇളവുകൾ അൽപം ആശ്വാസകരമാണെങ്കിലും ഇനിയും ആരംഗത്ത്‌ കൂടുതൽ ഇളവുകൾ അനുവദിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആശയവിനിമയ രംഗം തന്നെ മാറ്റി മറിക്കപ്പെട്ട ഈ സാഹചര്യത്തിൽ അവയെ ഉപയോഗപ്പെടുത്തി സമൂഹിക വിദ്യഭ്യാസ രംഗത്ത്‌ പ്രബോധന പ്രവർത്തങ്ങളിൽ മുന്നേറണമെന്നും ടിപി അഭിപ്രായപ്പെട്ടു.

സംഗമത്തിൽ ബഹ്‌റൈൻ ഇന്ത്യൻ സലഫി സെന്ററിന്റെ അടുത്ത രണ്ട്‌ വർഷക്കാലത്തേക്കുള്ള എക്സിക്യുട്ടീവ്‌ കമ്മിറ്റിയേയും ഭാരവാഹികളേയും കെ.എൻ.എം സംസ്ഥാന പ്രസിഡന്റ്‌ ടിപി അബ്ദുല്ലക്കോയ മദനി പ്രഖ്യാപിച്ചു.

ഇസ്‌ലാഹീ സംഗമത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ ജനറൽ സെക്രട്ടറി എം മുഹമ്മദ്‌ മദനി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ നൂർ മുഹമ്മദ്‌ നൂർഷ സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ മജീദ്‌ സ്വലാഹി, ബഷീർ മദനി, സൈഫുല്ല ഖാസിം, മൂസ സുല്ലമി, ഹാരിസുദ്ദീൻ പറളി എന്നിവർ സംസാരിച്ചു. ഇസ്‌ലാഹീ സംഗമത്തിൽ അബ്ദുൽ മജീദ്‌ കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ഗൾഫ്‌ ഇസ്‌ലാഹീ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി അബ്ദുറസാഖ്‌ കൊടുവള്ളി സ്വാഗതവും സുഹൈൽ മേലടി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!