bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ്; 50% വും കുടുംബ സംഗമങ്ങളിലെ സമ്പർക്കം വഴിയെന്ന് ആരോഗ്യ മന്ത്രാലയം, നിലവിലെ രോഗബാധിതരിൽ 49% പേർ പ്രവാസികൾ

Moh

മനാമ: നിലവിലുള്ള COVID-19 കേസുകളിൽ 50% വും കുടുംബസംഗമങ്ങളിൽ ബന്ധുക്കളുമായുള്ള സമ്പർക്കത്തിലൂടെയാണെന്ന് ആരോഗ്യ മന്ത്രാലയം.

നിലവിലുള്ള നോവൽ കൊറോണ വൈറസ് (COVID-19) കേസുകളുടെ എണ്ണത്തിൽ ആരോഗ്യ മന്ത്രാലയം ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. കുട്ടികൾക്കും വീട്ടമ്മമാർക്കും ഇടയിലുള്ള രോഗനിരക്കിലും വർദ്ധനവുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നതും, ബന്ധുകൾക്കിടയിൽ ഒരു മുൻകരുതലും സ്വീകരിക്കാത്തത് കൊണ്ടുമാണ് ഇത് സംഭവിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ കുടുംബങ്ങൾക്കിടയിൽ രോഗനിരക്ക് 50% ആണ്. അതിൽ 13% 0-17 വയസ്സിനിടയിലുള്ള കുട്ടികളാണ്. കണക്കുകൾ ഈ പ്രായക്കാർക്ക് രോഗബാധയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുന്നു എന്ന് സൂചന നൽകുന്നുണ്ട്.

പുതിയ രോഗബാധിതരിൽ 40 ശതമാനം കേസുകളും സമ്പർക്കത്തിലൂടെ ആണെന്നും, 5 ശതമാനം വിദേശത്തുനിന്നു വന്നതു വഴിയുള്ള കേസുകളാണെന്നും മന്ത്രാലയം വെളിപ്പെടുത്തി. നിലവിലുള്ള രോഗികളിൽ സ്വദേശികൾ 51% വും, പ്രവാസികൾ 49% ؜ആണ്.

വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം കാണിക്കുന്നതും , അതിന്റെ ഗുരുതരാവസ്ഥയെ കുറച്ചുകാണുന്നതും അപകടമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത് നിലവിലുള്ള കേസ് നിരക്കുകളെ മുമ്പത്തേതിനേക്കാൾ ഉയർന്ന നിലയിലേക്ക് നയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!