bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; രോഗികൾ കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

covidcase

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പതിനായിരത്തിലേറെ കോവിഡ് രോഗികളുള്ളത്. ഏഴ് മാസത്തിനിടെ ഇതാദ്യമായി 24 മണിക്കൂറിനിടെ 9102 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 1,06,76,838 ആയി വര്‍ധിച്ചു.

രാജ്യത്ത് 15,901 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 1,77,266 പേർ ഇപ്പോൾ രാജ്യത്ത് രോഗ ബാധിതരാണ്. ഒരു ദിവസത്തിനിടെ 117 പേരാണ് മരിച്ചത്. ആകെ മരണം 1,53,587 ആണ്. ദക്ഷിണേന്ത്യയില്‍ പ്രതിദിന കോവിഡ് മരണം ഏറ്റവും കൂടുതൽ കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടുതൽ കേരളത്തിലാണ്. തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 4813 ആയി കുറഞ്ഞു. എന്നാൽ കേരളത്തിൽ 70859 പേർ രോഗ ബാധിതരാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!