bahrainvartha-official-logo
Search
Close this search box.

കൊവിഷിൽഡ് വാക്‌സിന് സ്വകാര്യ വിപണിയിൽ 1000 രൂപ; ആദ്യത്തെ 10 കോടി ഡോസുകള്‍ 200 രൂപയ്ക്ക് നൽകുമെന്ന് സെറം മേധാവി

covid vaccine dry run

ന്യൂഡൽഹി: ഓക്സ്ഫെഡ് സർവ്വകലാശാലയും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഷിൽഡ് വാക്സിൻ സ്വകാര്യ വിപണിയിൽ 1000 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പുനെവാല അറിയിച്ചു. ആദ്യത്തെ 10 കോടി ഡോസുകള്‍ 200 രൂപയ്ക്ക് ഇന്ത്യയില്‍ നല്‍കുമെന്നും സെറം മേധാവി വ്യക്തമാക്കി. സാധാരണക്കാരെയും ദരിദ്രരെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കുന്നതിന് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് 200 രൂപയ്ക്ക് വാക്‌സിൻ നൽകുന്നത്. വാക്‌സിന്‍ യാഥാര്‍ഥ്യമാക്കുന്നതിന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങളുടെ സംഘം കഠിനമായി പ്രയത്‌നിക്കുകയായിരുന്നു. നിരവധി രാജ്യങ്ങള്‍ വാക്‌സിനു വേണ്ടി സമീപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും പൂനവാല പറഞ്ഞു. കൊവാക്സിനും കൊവിഷിൽഡും പൂ‍ർണസുരക്ഷിതത്വം വാ​ഗ്ദാനം ചെയ്യുന്ന വാക്സിനുകളാണ്. ആദ്യ കുത്തിവയ്പ് നടത്തി പതിനാല് ദിവസത്തിന് ശേഷം വാക്സിൻ ഫലം ചെയ്ത് തുടങ്ങും. 28 ദിവസത്തിൻ്റെ ഇടവേളയിൽ 2 കുത്തിവയ്പുകൾ എടുക്കണം. ഇന്ന് രാവിലെ ആദ്യത്തെ ലോഡ് വാക്‌സിന്‍ പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രാജ്യത്തെ 13 ഇടങ്ങളിലേയ്ക്ക് അയച്ചു. ജനുവരി 16 മുതൽ വാക്‌സിൻ നൽകി തുടങ്ങും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!