bahrainvartha-official-logo
Search
Close this search box.

ഡൽഹി അതിർത്തിയിൽ അർദ്ധസൈനികരെ നിയോഗിക്കാൻ തീരുമാനം

farmer

ന്യൂഡൽഹി: ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ നിയോഗിക്കാൻ തീരുമാനം. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. യോഗത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷങ്ങളോടെയാണ് അവസാനിച്ചത്. ട്രാക്ടര്‍ പരേഡിനിടെ ഐറ്റിഒയിൽ നടന്ന സംഘർഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആരോപിച്ചു. മൃതദേഹം മാറ്റാന്‍ പോലീസിനെ അനുവദിക്കാതെ ദേശീയ പതാക പുതപ്പിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സമരകേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.

ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക. ട്രാക്ടർ റാലിക്ക് ശേഷം കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി. ആയിരക്കണക്കിന് കര്‍ഷകരാണ് ഇന്ന് റിപ്പബ്ലിക് പരേഡിന് പിന്നാലെ രാവിലെ ആരംഭിച്ച ട്രാക്ടര്‍ പരേഡില്‍ അണി ചേര്‍ന്നത്. പ്രക്ഷോഭകരില്‍ ചിലര്‍ നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് മാറി പരേഡ് നടത്തിയതാണ് സംഘര്‍ഷങ്ങളില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പതിനെട്ടോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഡല്‍ഹി എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നിരവധി കര്‍ഷര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!