bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഇന്ത്യൻ അംബാസഡറുമായി ഓൺലൈൻ കൂടിക്കാഴ്ച്ച നടത്തി

PHOTO-2021-01-25-09-50-29-c1b78ea2-47b5-4265-a31c-efa71b7698ed-2cb4c34c-78e2-4748-9e0e-42aa218e76f2

മനാമ: ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വാലിദ് ബിൻ ഖലീഫ അൽ മേന ഇന്നലെ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ പിയൂഷ് ശ്രീവാസ്തവയുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി.

പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും വാക്സിനേഷൻ കമ്മിറ്റി മേധാവിയുമായ ഡോ. മെറിയം അൽ ഹാജേരിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിന്റെ തുടക്കത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഇന്ത്യൻ അംബാസഡറെ സ്വാഗതം ചെയ്തു. ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ അദ്ദേഹം പ്രശംസിച്ചു.

ഇരുരാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ആരോഗ്യരംഗത്ത് ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു.

ആരോഗ്യരംഗത്ത് ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ താൽപര്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്ത്യൻ അംബാസഡർ ഡോ. അൽ മേനയോട് നന്ദി പറഞ്ഞു.

എല്ലാ മേഖലകളിലും നയതന്ത്ര ബന്ധവും ഏകോപനവും കൂടുതൽ മെച്ചപ്പെടുത്താനുള്ള ഇന്ത്യൻ അംബാസഡറുടെ കർത്തവ്യത്തിന്, ഡോ. വാലിദ് ബിൻ ഖലീഫ അൽ മേന വിജയാശംസകൾ നേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!