bahrainvartha-official-logo
Search
Close this search box.

കേസുകൾ കൂടുന്നു, ജാഗ്രത അനിവാര്യം: കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ ജനങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

covid-19

മനാമ: കൊറോണ വൈറസിനെ നേരിടുന്നതിനുള്ള നിർബന്ധിത മുൻകരുതൽ നടപടികൾ പൂർണമായി പാലിക്കണമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്

സമ്പർക്കത്തിലൂടെയുള്ള കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, അധികാരികൾ നിർദ്ദേശിച്ച പ്രതിരോധ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. “മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കേണ്ടത് ഓരോ പൗരൻ്റെയും കടമയാണ്”, മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. സമൂഹത്തിൽ അലംഭാവവും അശ്രദ്ധയും ഉണ്ടാകുന്നത് അപകടംക്ഷണിച്ചു വരുത്തുമെന്നും മുന്നറിയിപ്പ് നൽകി.

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീട്ടിൽ കുടുംബങ്ങളുടെ ഒത്തുചേരലുകൾ അടക്കം പരിമിതപ്പെടുത്തുക, അടഞ്ഞ ഇടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം പ്രത്യേകം പറഞ്ഞു .

ആരോഗ്യ പ്രോട്ടോക്കോളുകളോട് പ്രതിബദ്ധത കാണിക്കേണ്ടതിന്റെ ആവശ്യകത, വൈറസുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഉടൻ തന്നെ ഹോട്ട്‌ലൈൻ 444 എന്ന നമ്പറിൽ വിളിക്കുക, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിർദ്ദേശങ്ങൾ പാലിക്കുക, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

നിലവിലുള്ള COVID-19 കേസുകളിൽ 50% വും കുടുംബസംഗമങ്ങളിൽ ബന്ധുക്കളുമായുള്ള സമ്പർക്കത്തിലൂടെയാണെന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചിരുന്നു. കുട്ടികൾക്കും വീട്ടമ്മമാർക്കും ഇടയിലുള്ള രോഗനിരക്കിലും വർദ്ധനവുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നതും, ബന്ധുകൾക്കിടയിൽ ഒരു മുൻകരുതലും സ്വീകരിക്കാത്തത് കൊണ്ടുമാണ് ഇത് സംഭവിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ കുടുംബങ്ങൾക്കിടയിൽ രോഗനിരക്ക് 50% ആണ്. അതിൽ 13% 0-17 വയസ്സിനിടയിലുള്ള കുട്ടികളാണ്. കണക്കുകൾ ഈ പ്രായക്കാർക്ക് രോഗബാധയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുന്നു എന്ന് സൂചന നൽകുന്നുണ്ട്. നിലവിലുള്ള രോഗികളിൽ സ്വദേശികൾ 51% വും, പ്രവാസികൾ 49% ؜ആണ്. 2840 പേരാണ് രാജ്യത്ത് നിലവിലെ രോഗബാധിതർ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!