bahrainvartha-official-logo
Search
Close this search box.

ജൻമദിനാശംസകൾ നേർന്ന ജനങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ഹമദ് രാജാവ്

0001-16134071694_20210128_233324_0000

മനാമ: രാജാവിന്റെ ജന്മദിനത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചതിനും, നല്ല വാക്കുകൾക്കും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നന്ദി പറഞ്ഞു.

പിറന്നാൾ ആശംസകൾ അറിയിച്ച പൗരന്മാർക്കും പ്രവാസികൾക്കും നന്ദി പറഞ്ഞു കൊണ്ട് ബഹ്റൈന് സമ്പൽ സമൃദ്ധി ഉണ്ടാകട്ടേയെന്ന് രാജാവ് ആശംസിച്ചു.

ബഹ്‌റൈൻ പൗരന്മാരുടെ സമർപ്പണം, രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള സംഭാവനകൾ, സാമൂഹിക നേട്ടങ്ങൾ, വിവിധ സമ്മേളനങ്ങളിലും ഫോറങ്ങളിലും ദേശീയത ഉയർത്തിപ്പിടിക്കാനുള്ള അവരുടെ താല്പര്യം എന്നിവയിൽ ഹമദ് രാജാവ് അഭിമാനം പ്രകടിപ്പിച്ചു.

ബഹ്‌റൈനിനെയും അവിടത്തെ ജനങ്ങളെയും സംരക്ഷിക്കാനും, അവർക്ക് ശാശ്വത സുരക്ഷയും സ്നേഹവും സമാധാനവും നൽകി അനുഗ്രഹിക്കണമെന്നും രാജാവ് സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!