bahrainvartha-official-logo
Search
Close this search box.

20 ഗവൺമെന്റ് സേവനങ്ങൾ കൂടി ഇനി ഓൺലൈൻ വഴി ലഭ്യമാകും

iga-default-news

മനാമ: സാമൂഹിക അകലം സൂക്ഷിക്കാൻ 20 ഗവൺമെന്റ് സേവനങ്ങൾ കൂടി ഓൺലൈൻ ആക്കി. ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് 20 പുതിയ ഇ-സർവീസുകൾക്ക് കൂടി തുടക്കമിട്ടതായി പ്രഖ്യാപിച്ചത്.

കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഇ-സേവനങ്ങളുടെ രണ്ടാമത്തെ പരമ്പരയാണ് പുതിയ 20 ഇ-സർവീസുകൾ.

ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ), നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫെയേഴ്സ് (എൻ‌പി‌ആർ‌എ), ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, കോസ്റ്റ് ഗാർഡ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഗാർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനങ്ങൾ ആരംഭിച്ചത്.

ഐഡി കാർഡിൽ റെസിഡൻഷ്യൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുക, റെസിഡൻഷ്യൽ അഡ്രസ് സ്റ്റേറ്റ്മെന്റ് അച്ചടിക്കുക, റെസിഡൻഷ്യൽ അഡ്രസ് സ്റ്റേറ്റ്മെന്റ് പരിശോധിക്കുക. എന്നിങ്ങനെ,മൂന്ന് സേവനങ്ങൾ ആണ് ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റ് അതോറിറ്റി വാഗ്ദാനം ചെയ്യുന്നത്.

പുതിയ വിസകൾ നൽകൽ, വിസ മാറ്റം, വിസ റദ്ദാക്കൽ, വിസക്കായുള്ള അപേക്ഷ റദ്ദാക്കൽ എന്നിങ്ങനെ നാല് സേവനങ്ങൾ എൻ‌പി‌ആർ‌എ വാഗ്ദാനം ചെയ്യുന്നു.

നഷ്ടപ്പെട്ടതോ കേടായതോ ആയ വാഹന ഉടമസ്ഥാവകാശം, നമ്പർ പ്ലേറ്റുകളുടെ ഉടമസ്ഥാവകാശം, റിസർവ് ചെയ്ത നമ്പർ പ്ലേറ്റുകൾ , ട്രാഫിക് സെന്ററുകൾ കണ്ടെത്തൽ, പരിശോധനാ കേന്ദ്രങ്ങൾ കണ്ടെത്തൽ, ട്രാഫിക് അപകട കേന്ദ്രങ്ങൾ കണ്ടെത്തൽ എന്നിവയാണ് പുതിയ ട്രാഫിക് ഇ-സേവനങ്ങൾ.

കോസ്റ്റ് ഗാർഡ് സേവനങ്ങൾ, കപ്പൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ, നാവിഗേഷൻ ലൈസൻസ് പുതുക്കൽ, റിക്വസ്റ്റ് മാനേജുമെന്റ് എന്നിവയാണ്‌.

കമ്പനി പ്രൊഫൈലുകൾ‌ അപ്‌ഡേറ്റുചെയ്യുക, സെക്യൂരിറ്റി ഗാർ‌ഡ് സ്ഥലങ്ങൾ‌ നിരീക്ഷണം, കാവൽ നിൽക്കുന്ന സ്ഥലങ്ങളുടെ രജിസ്ട്രേഷൻ‌, കാവൽ നിൽക്കുന്ന സ്ഥലങ്ങൾ‌ റദ്ദാക്കുക എന്നിവയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഗാർ‌ഡിന്റെ പുതിയ ഇ- സേവനങ്ങൾ‌.

ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയത്തിന്റെ, എൻ പി ആർ എ അണ്ടർ സെക്രട്ടറി, ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ്, ട്രാഫിക് ജനറൽ ഡയറക്ടർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചത്.

രാജ്യത്തെയും പൗരന്മാരെയും സേവിക്കുന്നതിനായി എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്താനുള്ള,രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശത്തേയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ തുടർനടപടികളേയും ആഭ്യന്തര മന്ത്രി പ്രശംസിച്ചു.കൊറോണ വൈറസിനെതിരായ ദേശീയ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും, പ്രത്യേകിച്ചും സാമൂഹ്യ അകലം ഉറപ്പാക്കുകയും, വ്യക്തിപരമായി സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന്റെ ആവശ്യകത ഈ സേവനങ്ങൾ നിലവിൽ വരുന്നതോടെ കുറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സേവനങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിച്ച എല്ലാ മന്ത്രാലയ ഡയറക്ടറേറ്റുകൾക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.

സാമൂഹിക അകലം പാലിച്ചു കൊണ്ട് ഇ-സർവീസുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും ഇ- സേവനങ്ങൾ National Portal Bahrain.bh വഴിയൊ അല്ലെങ്കിൽ ഇ-ഗവൺമെന്റ് ആപ്ലിക്കേഷൻ സ്റ്റോർ bahrain.bh/apps സന്ദർശിക്കുന്നതിലൂടെയൊ നേടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!