bahrainvartha-official-logo
Search
Close this search box.

3 മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം

kendriya

ന്യൂഡൽഹി: 3 മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷാ തീയതി കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാണ് പരീക്ഷകൾ നടത്തുക. മൂന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികൾക്ക് ഓൺലൈൻ വഴി പരീക്ഷ നടത്തും. അന്തിമ ഫലം മാര്‍ച്ച് 31-ന് പ്രഖ്യാപിക്കും. ഓരോ ക്ലാസ്സിനുമായി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരിക്കണമെന്നും പരീക്ഷകള്‍ക്കായി വ്യത്യസ്ത സമയ പരിധി നിശ്ചയിക്കണമെന്നും നിര്‍ദേശമുണ്ട്. ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ഓഫ്‌ലൈന്‍ പരീക്ഷ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഓഫ്‌ലൈനായി പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണം.

മൂന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ 10 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഒബ്ജക്ടീവ് രീതിയിലും ബാക്കി വിവരണാത്മക, വാചിക രീതിയിലുമായിരിക്കും. ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകള്‍ക്ക് രണ്ട് മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. ആകെ 80 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ 25 മാര്‍ക്കിന്റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളും 40 മാര്‍ക്കിന്റെ വിവരണാത്മക ചോദ്യങ്ങളും 15 മാര്‍ക്കിന്റെ വാചിക ചോദ്യങ്ങളുമുണ്ടാകും. 9, 11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികൾക്ക് മൂന്ന് മണിക്കൂറായിരിക്കും പരീക്ഷ. 10-12 ക്ലാസ്സുകളുടേതിന് സമാനമായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷയ്ക്ക് മുന്‍പാകും വാചിക പരീക്ഷ നടത്തുക. ഫെബ്രുവരി 27നകം അത് പൂര്‍ത്തിയാക്കുകയും ചെയ്യും. ആകെയുള്ള 100 ശതമാനം മാര്‍ക്കില്‍ 20 ശതമാനം അസൈന്‍മെന്റുകള്‍ക്കുള്ളതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് kvsangathan.nic.in. വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!