bahrainvartha-official-logo
Search
Close this search box.

ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്റൈനിലെ 14-ാമത് ശാഖ റംലി മാളിൽ പ്രവർത്തനമാരംഭിച്ചു

IMG-20210113-WA0076

മനാമ: പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 14-ാമത്തെ ബ്രാഞ്ച് റാംലി മാളിൽ ഓൺലൈൻ ആയി നടന്ന ചടങ്ങിൽ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് അടക്കമുള്ള കമ്പനിയുടെ മറ്റു മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു. കുറഞ്ഞ കാലയളവിൽ തന്നെ ലുലു എക്സ്ചേഞ്ച് കമ്പനി ബഹ്റൈനിൽ 14 ശാഖകളായി വളർന്നത് അഭിമാനകരമാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച ഷെയ്ഖ് അഹ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു.

രാജ്യത്തുടനീളമുള്ള ലുലു എക്സ്ചേഞ്ചിന്റെ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, വിപണിയിലെ ചലനാത്മകതയ്ക്ക് അനുസൃതമായി സേവനങ്ങളുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിതിന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ടീമിനെ അഭിനന്ദിച്ചു.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ധനകാര്യ സേവന സംരംഭമായ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഭാഗമാണ് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച്. ഒമാൻ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്ക് പുറമേ ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഹോങ്കോംഗ്, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലായി ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ 225 ലധികം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!