bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ പുതിയ കോവിഡ് മാർഗ്ഗരേഖ പുറത്തിറക്കി; ഫെബ്രുവരി ഒന്നുമുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരും

covid protocols

ന്യൂഡൽഹി: കേന്ദ്രസർക്കാർ പുതിയ കൊവിഡ് മാർഗ്ഗരേഖ പുറത്തിറക്കി. മത,കായിക,വിദ്യാഭാസ,സാമൂഹിക പരിപാടികളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ അനുമതി നൽകി. കഴിഞ്ഞ മാർച്ച് മുതൽ അടച്ചിട്ടിരുന്ന സ്വിമ്മിംഗ് പൂളുകൾ തുറക്കാനും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. പുതിയ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കണ്ടെയ്ൻമെൻ്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ടാവും.

സിനിമാതിയേറ്ററുകളിൽ ഇനി കൂടുതൽ പേരെ പ്രവേശിപ്പിക്കാം. പുതിയ ഇളവുകൾ ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. വിദേശ വിമാന യാത്രകളിലെ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതിൽ വ്യോമയാന മന്ത്രാലയത്തിന് ആഭ്യന്തര മന്ത്രാലയവുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാവുന്നതാണ്. സംസ്ഥാനങ്ങൾക്ക് അകത്തും പുറത്തുമുള്ള യാത്രകൾക്ക് യാതൊരു നിയന്ത്രണവും ഇനി ഉണ്ടാകില്ല. അതോടൊപ്പം അന്തർ സംസ്ഥാന യാത്രകൾക്കായി ഇനി പ്രത്യേക അനുമതി തേടേണ്ടതില്ലെന്നും പുതിയ കോവിഡ് മാർഗ്ഗരേഖയിൽ പറയുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!