bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ വീ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

IMG-20210126-WA0061

മനാമ: ഇന്ത്യൻ റിപ്പബ്ളിക്കിന്റെ എഴുപത്തി ഒന്നാം വാർഷികം, വീ കെയർ ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ചടങ്ങിൽ അഡ്വൈസർ ശ്രീ. സാജു റിപ്പബ്ലിക് ദിന സന്ദേശം നൽകി. നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്പത്തെ മുൻനിർത്തി, ഭാരതത്തിന്റെ ഐക്യവും, അഖണ്ഡതയും കൂടുതൽ കെട്ടുറപ്പോടെ നിലനിർത്താൻ എല്ലാ ഭാരതീയരും സന്നദ്ധരാവണമെന്ന് യോഗം ആഹ്വാനം ചെയ്തു. പുതു തലമുറയെ ബോധവാന്മാരാക്കി, ശാന്തിയുടെയും, സമാധാനത്തിന്റെയും നാളുകളെ വരവേൽക്കാൻ, അവരെ പ്രാപ്തരാക്കാൻ നാമോരോരുത്തരും മുന്നോട്ടുവരണം. ഈ മഹാമാരിയുടെ കാലഘട്ടത്തിൽ ഒരുമയുടെ സന്ദേശവാഹകരായി, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു മുന്നേറുന്നതിനുള്ള ഊർജ്ജം സംഭരിക്കേണ്ടത്, മാനവരാശിയുടെ നിലനില്പിന്റെ ആവശ്യകതയാണെന്നും യോഗം വിലയിരുത്തി.

പ്രസ്തുത ചടങ്ങിൽ, ബഹ്‌റൈനിലെ ടെലി- ഫിലിം, ഫോട്ടോഗ്രാഫി രംഗത്തിനു നൽകിയ സമഗ്ര- സംഭാവനകളെ മുൻനിർത്തി ശ്രീ. ഫഹദ് അസബിനെ യോഗം ഉപഹാരം നൽകി ആദരിച്ചു. ലോക്ക് ഡൌൺ സമയത്തു അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുക്കിയ ” ഇതളുകൾ ” എന്ന ഷോർട് ഫിലിം സൗത്ത് ഇന്ത്യയിൽ ഒന്നാമതായും, വിസ്ബ് ബഹ്‌റൈൻ ഷോർട് ഫിലിം ഫെസ്റ്റിവലിൽ രണ്ടാമതായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫോട്ടോഗ്രാഫി രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ. ഫഹദ്, ഒഐസിസി യൂടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. വീ കെയർ ഫൗണ്ടേഷന് വേണ്ടി അഡ്വൈസർ. ശ്രീ. സാജു ഉപഹാര സമർപ്പണം നടത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌, പ്രസിഡണ്ട് രതിൻ നാഥിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, സാഹിത്യ വിഭാഗം കൺവീനർ രാജീവ്. കെ പി, സ്മാർട് കിഡ്സ് അക്കാദമി ഡയറക്ടർ ശ്രീ. ശരൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, നിഖിൽ, റോബിൻ രാജ് എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!