bahrainvartha-official-logo
Search
Close this search box.

53-ാം വാർഷികാഘോഷ നിറവിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്

df3

മനാമ: 1969 ഫെബ്രുവരി 5 ന് ആദ്യ ബാച്ച് സ്ഥാപിതമായതിൻ്റെ ഓർമ പുതുക്കി ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് 53-ാം വാർഷിക ദിനം ആചരിച്ചു. കർമ്മധീരരായ സൈനികർക്ക് ദീർഘകാല സേവനത്തിനും പ്രവർത്തന മികവുകൾക്കും അഭിനന്ദന മെഡലുകൾ നൽകുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ആഘോഷത്തോടനുബന്ധിച്ച് നടന്നു.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭരണ കാലഘട്ടത്തിൽ ബിഡിഎഫ് കൈവരിച്ച നേട്ടം രാജ്യത്തെ ജനങ്ങൾക്ക് തന്നെ അഭിമാനം പകരുന്നതാണ്. സൈന്യത്തെ സ്ഥാപിക്കാനും വികസിപ്പിക്കാനുമുള്ള ആദ്യ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെ പിന്തുണയുടേയും പരിശ്രമത്തിന്റേയും ഫലമായാണ് ഗൾഫ് മേഖലയിലെ പ്രധാന സൈനിക ശക്തിയായി ബി ഡി എഫ് ന് മാറാൻ സാധിച്ചതെന്ന് വാർഷികാഘോഷ വേളയിൽ അനുസ്മരിച്ചു.

വാർഷികത്തോടനുബന്ധിച്ച് ബഹ്റിന്റെ പു​തി​യ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ആ​ർ.​ബി.​എ​ൻ.​എ​സ്​ അ​ൽ സു​ബാ​റ, അ​ൽ അ​റീ​ൻ, മ​ഷ്​​ഹു​ർ, അ​ൽ ദൈ​ബാ​ൽ, അ​സ്​​ക​ർ, ജോ, ​അ​ൽ ഹി​ദ്ദ്, ത​ഗ്​​ലീ​ബ്​ എ​ന്നീ ക​പ്പ​ലു​ക​ളാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പങ്കെടുക്കാൻ സു​പ്രീം ക​മാ​ൻ​ഡ​ർ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ നി​യോ​ഗി​ച്ചു. മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും ച​ട​ങ്ങി​ൽ പങ്കെടുത്തു. ആ​ർ.​ബി.​എ​ൻ.​എ​സ്​ അ​ൽ സു​ബാ​റ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ക​പ്പ​ലി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന്​ മ​റ്റു​ ക​പ്പ​ലു​ക​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!