bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലേക്കുള്ള പുതിയ യാത്ര മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ബി കെ എസ് എഫ് നിവേദനം നൽകി

BKSF

മനാമ: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ കോവിഡ് മാനദണ്ഡങ്ങൾ പ്രവാസികളെ സംബന്ധിച്ചേടുത്തോളം താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വെച്ചിട്ടുള്ളത്. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറം നിവേദനം നൽകി. വിദേശത്തുനിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ നാട്ടിൽ എയർപോർട്ടിൽ ഇറങ്ങിയതിനു ശേഷം കൺഫർമേറ്ററി മോളിക്യുലാർ ടെസറ്റും നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശം. പാവപെട്ട പ്രവാസികൾ വിമാന യാത്രാകൂലി നിരക്ക് ഏതാണ്ട് ഇരട്ടിയോളം വർദ്ധനവുള്ള സമയത്താണ് കോവിഡ് ടെസറ്റ് മൂലം ഏഴായിരത്തോളം രൂപയുടെ അധിക ബാധ്യത പ്രവാസികളെ അടിച്ചേൽപ്പിക്കുന്നത്. നാട്ടിലുള്ള രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫ് മേഖലയിൽ കോവിഡ് രോഗികൾ ശതമാനകണക്കിൽ ഏറെ കുറവാണ്. മാത്രമല്ല നാട്ടിൽ നിയമങ്ങൾ പാലിക്കാതെയും ഏത് കൂടി ചേരലും അതിരുകളില്ലാതെ ലംഘികപ്പെടുമ്പോൾ സർക്കാരുകൾ മൗനം പാലിക്കുകയാണ്. പ്രവാസികൾ മാത്രമാണ് ഈ ദുരിത കാലത്ത് വലിയരീതിയിൽ നിരന്തരം പീഡനങ്ങൾക്ക് വിധേയരാകുന്നത്.

കോവിഡ് രോഗികൾ താരതമ്യേന കുറവുള്ള ഗൾഫിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് കേന്ദ്രസർക്കാർ ഇപ്പോൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശം അടിയന്തരമായി പിൻവലിക്കണമെന്ന് ബി കെ എസ് എഫ് ആവശ്യപ്പെട്ടു. പ്രവാസികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത ചുമത്തുന്ന ഇത്തരം നിബന്ധനകൾക്കെതിരെ മലയാളികൾ ഒന്നടങ്കം പ്രതിഷേധിക്കണം. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ കോവിഡ് കാലത്ത് ഏറെ പ്രതിസന്ധിയുടെയാണ് ജീവിതം മുന്നോട്ടുകൊണ്ട് പോകുന്നത് എന്നകാര്യം ഭരണകർത്താക്കൾ ഇനിയെങ്കിലും മനസ്സിലാക്കുകയും ഗൾഫ് പ്രവാസികളുടെ മുകളിൽ അടിച്ചേൽപ്പിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ ഉടൻ പിൻവലിക്കണമെന്നും ബി കെ എസ് എഫ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!