bahrainvartha-official-logo
Search
Close this search box.

ഇടുക്കി പാക്കേജ്: 12,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

pinarayi-vijayan

കട്ടപ്പന: ജില്ലയുടെ വികസനം ലക്ഷ്യമിട്ടുള്ള 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി. അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കാവുന്ന പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇടുക്കിയുടെ സമഗ്ര വികസനവും സമ്പല്‍സമൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇടുക്കി പാക്കേജ്. കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സ്ഥായിയായ രീതികളിലൂടെ കൃഷിയുടേയും മൃഗപരിപാലനത്തിന്റേയും ഉത്പാദനക്ഷമത ഉയര്‍ത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുക തുടങ്ങിയവയാണ് ഇടുക്കി പാക്കേജിന്റെ പ്രധാന ലക്ഷ്യങ്ങൾ.

കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പാക്കേജ് പ്രഖ്യാപന സമ്മേളനത്തില്‍ മന്ത്രി ടി.എം.തോമസ് ഐസക്ക് അധ്യക്ഷനായി. മന്ത്രി ഇ.ചന്ദ്രശേഖരന്‍, മന്ത്രി എം.എം.മണി, സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, കളക്ടര്‍ എച്ച്.ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!