bahrainvartha-official-logo
Search
Close this search box.

അബഹ വിമാനത്താവള ആക്രമണത്തിന് പിന്നാലെ സൗദിയിൽ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം

drone

ജിദ്ദ: കഴിഞ്ഞ ദിവസം അബഹ വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിന് ശേഷം സൗദിയിൽ വീണ്ടും യമന്‍ ഹൂത്തി വിമതരുടെ ഡ്രോണ്‍ ആക്രമണം. യമന്‍ ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ആയുധം നിറച്ച ഡ്രോണ്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തടഞ്ഞു. ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണം തെക്കൻ സൗദി അറേബ്യയിലെ ഖമീസ് മുഷൈത് പട്ടണത്തിലെ പ്രധാന വ്യോമതാവളം ലക്ഷ്യമിട്ടായിരുന്നു നടന്നത്. എന്നാൽ ഡ്രോൺ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് നശിപ്പിക്കപ്പെട്ടുവെന്ന് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

സൗദിയ്ക്ക് നേരെ നിരവധി തവണ ഹൂത്തി വിമതര്‍ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ ഒരു യാത്രാ വിമാനത്തിന് തീപിടിച്ചതായി സഖ്യസേന അറിയിച്ചിരുന്നു. ഹൂത്തി വിമതര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം സംബന്ധിച്ച് മുന്‍ഗാമി ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ മാറ്റംവരുത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ പുതിയ യമന്‍ ദൂതനെ സൗദിയിലേക്ക് അയച്ചിട്ടുണ്ട്. യു.എസ് അധികൃതര്‍ സൗദി അധികൃതരുമായി വിഷയം ചര്‍ച്ചചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!