bahrainvartha-official-logo
Search
Close this search box.

കർഷക സമരം അവസാനിപ്പിക്കാൻ വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി

farmersprotests

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരം അവസാനിപ്പിക്കാൻ കർഷകരുമായി ചർച്ചയ്ക്ക് എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷം മരവിപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കണം. ഇക്കാലയളവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചിട്ടില്ല.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ കർഷക നേതാവ് നരേഷ് ടികായത്തും ഇന്നലെ പ്രകടിപ്പിച്ചിരുന്നു. നാളെ യുവ കിസാൻ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി അതിർത്തികളിൽ യുവാക്കൾ സമരം നയിക്കും. സമരം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഹരിയാനയിലെ അർദ്ധസൈനികരുടെ സേവനം നീട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!