bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂളിനു ബഹ്‌റൈൻ ഗാർഡൻ ക്ലബ് മത്സരങ്ങളിൽ ഉജ്വല വിജയം

using old tyres
മനാമ: 2020 ലെ വാർഷിക ഫ്ലവർ, വെജിറ്റബിൾ ഷോയുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട മത്സരങ്ങളില്‍ ഇന്ത്യന്‍ സ്കൂളിനു മികച്ച വിജയം. ബഹ്‌റൈൻ ഗാർഡൻ ക്ലബ്  സംഘടിപ്പിച്ച മത്സരങ്ങളിൽ 12 ൽ 10 സമ്മാനങ്ങളും ഇന്ത്യന്‍ സ്കൂള്‍  കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ  ഇസ ടൌണ്‍ കാമ്പസും റിഫ കാമ്പസും സംയുക്തമായാണ്  ഈ നേട്ടം കരസ്ഥമാക്കിയത്. പത്തു വ്യക്തിഗത ഇനങ്ങളിലെ സമ്മാനങ്ങള്‍ക്ക് പുറമേ, ബെസ്റ്റ് എക്സിബിറ്റ് ഓഫ് ഫ്ലവേഴ്സ് ഇനത്തില്‍ ഒന്നാം സമ്മാനം ഇന്ത്യന്‍ സ്കൂള്‍ നേടിയെന്നത്  വിജയത്തിന്റെ തിളക്കം കൂട്ടുന്നു. കൂടാതെ മികച്ച  സ്കൂൾ പൂന്തോട്ടം, പൂന്തോട്ടത്തിലെ മികച്ച കലാ  പ്രദർശനം, പച്ചക്കറികളുടെ മികച്ച പ്രദർശനം എന്നീ ഇനങ്ങളില്‍ ഇന്ത്യന്‍ സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഫ്രഷ് ഫ്ലവർ അറേഞ്ച്മെന്റ്, പ്രസ്സ്ഡ് ഫ്ലവേഴ്സ്, മിനിയേച്ചർ ഗാർഡൻ എന്നീ വിഭാഗങ്ങളിൽ ഇന്ത്യന്‍ സ്കൂള്‍  റിഫ കാമ്പസ് കുരുന്നുകള്‍  അവാർഡുകൾ നേടി.
ഇന്ത്യന്‍ സ്കൂളിനു ലഭിച്ച പത്തു  വ്യക്തിഗത സമ്മാനങ്ങൾ ഇവയാണ്:
സിദ്ധി മനോജ് വ്യാസ് – മിനിയേച്ചർ ഗാർഡനില്‍ ഒന്നാം സമ്മാനം.
മൻ‌പ്രീത് കോര്‍ – പുഷ്പ ക്രമീകരണത്തില്‍ ഒന്നാം സമ്മാനം.
ഏഞ്ചല പോൾ – പ്രസ്സ്ഡ് ഫ്ലവേഴ്സ് ഒന്നാം സമ്മാനം
മുഹമ്മദ് റഷ്ദാൻ – മിനിയേച്ചർ ഗാർഡനില്‍ മൂന്നാം സമ്മാനം
ഹന്ന പി അരോക്കിയ കുമാർ – പ്രസ്സ്ഡ് ഫ്ലവേഴ്സ് മൂന്നാം സമ്മാനം
അഭിനവ് വിനു – പുഷ്പ ക്രമീകരണത്തിൽ രണ്ടാം സമ്മാനം.
അമിത് ദേവൻ – മിനിയേച്ചർ ഗാർഡനില്‍ രണ്ടാം സമ്മാനം.
ആന്റൺ അജി ജോസഫ് – മിനിയേച്ചർ ഗാർഡനില്‍ മൂന്നാം സമ്മാനം.
അനുശ്രീ മണികണ്ടന്‍ – പുഷ്പ ക്രമീകരണത്തിൽ മൂന്നാം സമ്മാനം.
രോഹൻ പ്രഭാകർ – മിനിയേച്ചർ ഗാർഡനിൽ രണ്ടാം സമ്മാനം.
മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസ് ഗാർഡൻ ക്ലബ് അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പ്രകൃതിയുടെ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി സൗഹാർദ്ദ കാമ്പസിനോട് സ്നേഹം വളർത്തുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2015 ൽ ഇന്ത്യന്‍ സ്കൂള്‍ നേച്ചർ ക്ലബ് ആരംഭിച്ചത്. ഗ്രീൻ ബഹ്‌റൈൻ, ഗ്രീൻ ഐ.എസ്.ബി. എന്നതാണ് ക്ലബ്ബിന്റെ മുദ്രാവാക്യം. മിഡിൽ സെക്ഷൻ അധ്യാപികമാരും  മറ്റു സ്റ്റാഫും കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.   ഇന്ത്യന്‍ സ്കൂള്‍  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,ആരോഗ്യ-പരിസ്ഥിതി ചുമതലയുള്ള  എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം  അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!