bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചത് ഒരു കോടിയിലധികം പേർ

vaccination

ന്യൂഡൽഹി: ഇന്ത്യയിൽ ഒരു കോടിയിലധികം ആളുകളാണ് ഇതിനോടകം കൊവിഡ് വാക്സീൻ സ്വീകരിച്ചിരിക്കുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യ. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്, ഒരു കോടി ഒരു ലക്ഷത്തി എൺപത്തിയെട്ടായിരത്തി ഏഴ് പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു. വാക്സിൻ സ്വീകരിച്ചവരിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാമത് അമേരിക്കയും രണ്ടാമത് യു കെ യുമാണ്.

2020 ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാർത്ഥിനി ആയിരുന്നു രാജ്യത്തെ ആദ്യ കോവിഡ് രോഗി. രാജ്യത്ത് ഇതുവരെ 10,667,741 പേർ രോഗമുക്തി നേടി. 156,123 പേരാണ് കൊവിഡ് ബാധയെ തുടർന്ന് ഇന്ത്യയിൽ മരിച്ചത്. 6234635 ആരോ​ഗ്യപ്രവർത്തകരാണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത്. 4,64,932 പേർ രണ്ടാം ഘട്ടം പൂർത്തിയാക്കി. ആരോഗ്യ രംഗത്തെ മുൻനിര പ്രവർത്തകരിൽ 3146 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. വാക്‌സിൻ വിതരണത്തിൽ അമേരിക്കയും യുകെയും 60 ദിവസം പൂർത്തിയാക്കിയപ്പോൾ ഇന്ത്യ 32 ദിവസമാണ് പൂർത്തിയാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!