bahrainvartha-official-logo
Search
Close this search box.

ആസ്​ട്രസെനിക്ക കോവിഡ്​ വാക്​സിൻ സുരക്ഷിതം: വീണ്ടും ഉപയോഗം തുടങ്ങാൻ യുറോപ്യൻ രാജ്യങ്ങൾ

astrazevaccine

ഹേഗ്​: ആസ്​ട്രസെനിക്ക കോവിഡ്​ വാക്​സിൻ സുരക്ഷിതമെന്ന് യുറോപ്യൻ മെഡിക്കൽ ഏജൻസി. ഇതേതുടർന്ന് പ്രമുഖ യുറോപ്യൻ രാജ്യങ്ങൾ ആസ്​ട്രസെനിക്ക കോവിഡ്​ വാക്​സിന്‍റെ ഉപയോഗം പുനഃരാരംഭിക്കുന്നു. വാക്​സിൻ ഉപയോഗിക്കുന്നവരിൽ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയില്ലെന്ന് മെഡിക്കൽ ഏജൻസി വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ്​ ഹെൽത്ത്​ ഏജൻസിയും ആസ്​ട്രസെനിക്ക വാക്​സിന്​ അംഗീകാരം നൽകിയതിന്​ പിന്നാലെയാണ്​ യുറോപ്യൻ മെഡിസിൻ ഏജൻസിയും വാക്​സിന്​ അനുമതി നൽകിയത്. നെതർലാൻഡ്​, പോർച്ചുഗൽ, ലിത്വാനിയ, ലാത്​വിയ, സ്ലോവേനിയ, ബൾഗേറിയ, ജർമ്മനി, ഫ്രാൻസ്​, സ്​പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെല്ലാം ആസ്​​ട്രസെനിക്കയുടെ വാക്​സിൻ ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആസ്​ട്രസെനിക്ക വാക്​സിന്‍റെ ഉപയോഗം വീണ്ടും തുടങ്ങുന്നത്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!