bahrainvartha-official-logo
Search
Close this search box.

3 ലക്ഷം സിനോഫാം കോവിഡ് -19 വാക്സിൻ കൂടി ചൈനയിൽ നിന്നും ബഹ്‌റൈനിലെത്തി; ഇതുവരെയുള്ളതിൽ ഏറ്റവും വലിയ വാക്‌സിൻ ഇറക്കുമതി 

vaccine

മനാമ: ചൈനയിൽ നിന്ന് 3,00,000 ഡോസ് സിനോഫാർമ കോവിഡ് -19 വാക്സിൻ ലഭിച്ചുവെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രി ഫൈഖ ബിൻത് സയീദ് അൽസാലെ അറിയിച്ചു. ദേശീയ വാക്സിനേഷൻ പ്രചാരണത്തിന്റെ ഭാഗമായി ഗൾഫ് എയർ ചൈനയിൽ നിന്ന് ഇറക്കിക്കുമതി ചെയ്‌തത് എക്കാലത്തെയും വലിയ വാക്സിൻ ഇറക്കുമതിയാണ്. രാജ്യത്ത് ഇതുവരെ 3,12,119 പേർക്ക് ആദ്യ ഡോസും 2,10,225 പേർക്ക് രണ്ടു ഡോസ് വീതവും  വാക്സിൻ നൽകിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടന അംഗീകരിച്ചതും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരമുള്ളതുമായ വാക്സിനുകൾ സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉയർന്ന പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് പ്രോത്സാഹിപ്പിക്കുന്നതിനുമായി രാജ്യം എല്ലാ വിഭവങ്ങളും സമാഹരിച്ചതായി മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ രംഗത്തെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഇരുരാജ്യങ്ങളുമായുള്ള ബന്ധം   ശക്തിപ്പെടുത്തുന്നതിനെ സഹായിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

സൗജന്യമായി തന്നെ വാക്‌സിൻ സ്വീകരിക്കാൻ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും healthalert.gov.bh എന്ന ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴിയോ ബി അവെയർ ആപ് വഴിയോ രജിസ്റ്റർ ചെയ്യവുന്നതാണ്. ലഭ്യത അനുസരിച്ചു NHRA അംഗീകരിച്ച ഇഷ്ടമുള്ള വാക്‌സിൻ തെരഞ്ഞെടുക്കാനുള്ള അവസരവും ഇതിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!