bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി

ma-prime

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ HRH പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയും ലുലു ഗ്രൂപ്പ്​ ഇൻറർനാഷണൽ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യുസഫലിയും റിഫ പാലസിൽ കൂടിക്കാഴ്ച നടത്തി. പുതിയ വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നിലവിലുള്ള ദേശീയ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു.

രാജ്യത്തി​​ന്റെ സമ്പദ്​വ്യവസ്​ഥയിൽ സ്വകാര്യ മേഖലയുടെയും, ചില്ലറ വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ എന്നിവരുടെയും പങ്ക്​ വലുതാണ്​. കോവിഡ്​ -19 വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിലും സ്വകാര്യ മേഖല നിർണായക പങ്കുവഹിച്ചു. ദീർഘാകാലാടിസ്​ഥാനത്തിലെ വികസനം ഉറപ്പാക്കാൻ​ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സാമ്പത്തിക നടപടികൾക്കാണ്​ രാജ്യം ഊന്നൽ നൽകുന്നതെന്നും
അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമന്ത്രിയുടെ പങ്ക് പ്രശംസനീയമാണെന്ന്​ എം.എ യുസഫലി വ്യക്തമാക്കി. ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും കൂടിക്കാഴ്​ചയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!