bahrainvartha-official-logo
Search
Close this search box.

കർഷക സമരം നൂറ്റിയൊന്നാം ദിനത്തിൽ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

farmers strike

ന്യൂഡൽഹി: കർഷക സമരത്തിന്റെ നൂറ്റിയൊന്നാം ദിവസമായ ഇന്ന് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. രാവിലെ 11.30 ന് എഐസിസി ആസ്ഥാനത്ത് നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ദില്ലി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാർച്ച് നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് പ്രധാനമന്ത്രിക്ക് സമർപ്പിക്കും.

നവംബര്‍ 27 നാണ് ദില്ലി അതിര്‍ത്തികളിൽ കർഷകർ സമരം ആരംഭിച്ചത്. കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തിയ 11 ചര്‍ച്ചകളും പരാജയപ്പെട്ടു. നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ലെന്നാണ് കർഷകരുടെ തീരുമാനം. ജനുവരി 22 നായിരുന്നു കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ അവസാന ചര്‍ച്ച. ആ ചര്‍ച്ചയും പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നരമാസമായി കര്‍ഷകരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാൻ ഇനി തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലേക്കാണ് കര്‍ഷകരുടെ നീക്കം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!