bahrainvartha-official-logo
Search
Close this search box.

ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ​ഗ്രാ​ൻ​ഡ്​ പ്രീ മാ​ർ​ച്ച്​ 26 മു​ത​ൽ 28 വ​രെ: ഇത്തവണ ​പ്ര​വേ​ശ​നം വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും രോ​ഗ​മു​ക്​​ത​ർ​ക്കും മാ​ത്രം

bahrain gp

മനാമ: മാ​ർ​ച്ച്​ 26 മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ​ഗ്രാ​ൻ​ഡ്​ പ്രീ ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടി​ക്ക​റ്റ്​ വി​ൽ​പ​ന ആരംഭിച്ചു. കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക​യോ കോ​വി​ഡ്​ മു​ക്​​ത​രാ​വു​ക​യോ ചെ​യ്​​ത​വ​ർക്കു മാത്രമേ ഇത്തവണ​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ​വെ​ന്ന്​ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്​ (ബി.​ഐ .​സി) അ​റി​യി​ച്ചു.

Bahraingp.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ടി​ക്ക​റ്റ്​ വി​ൽ​പ്പ​ന. മൂ​ന്ന്​ ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ​ കാണാൻ 100 ദി​നാ​റാണ് ടി​ക്ക​റ്റ് നിരക്ക്. എ​ല്ലാ സ്​​റ്റാ​ൻ​ഡു​ക​ളി​ലും ഒ​രേ നി​ര​ക്കാ​യി​രി​ക്കും.

കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും കോ​വി​ഡ്​ മു​ക്​​ത​ർ​ക്കും ബി ​അ​വെ​യ​ർ ആ​പ്പി​ൽ ല​ഭി​ക്കു​ന്ന സുരക്ഷിത അടയാളമായ പ​ച്ച ബാ​ഡ്​​ജ്​ കാ​ണി​ച്ചാ​ലേ​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. വാ​ക്​​സി​ൻ ര​ണ്ടാ​മ​ത്തെ ഡോ​സ്​ സ്വീ​ക​രി​ച്ച്​ ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞും കോ​വി​ഡ്​ മു​ക്​​ത​ർ​ക്ക്​ സ്​​ഥി​രീ​ക​രി​ച്ച തീ​യ​തി മു​ത​ൽ ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞു​മാ​ണ്​ ബാ​ഡ്​​ജ്​ ല​ഭി​ക്കു​ക. കോ​വി​ഡ്​ മു​ക്​​ത​രാ​യി എ​ട്ടു​മാ​സ​മാ​യ​വ​ർ​ക്കും ടി​ക്ക​റ്റി​ന്​ അ​ർ​ഹ​ത​യു​ണ്ട്. വാ​ക്​​സി​ൻ ഒ​രു ഡോ​സ്​ മാ​ത്രം എ​ടു​ത്ത​വ​ർ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ല. ബി ​അ​വെ​യ​ർ ആ​പ്പി​ൽ പ​ച്ച ബാ​ഡ്​​ജ്​ കാ​ണാ​ത്ത​വ​ർ 444 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ബി.​ഐ.​സി അ​റി​യി​ച്ചു.

സു​ര​ക്ഷി​ത രീ​തി​യി​ൽ മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ഫോ​ർ​മു​ല വ​ൺ ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ടി​ക്ക​റ്റ്​ വി​ൽ​പ​ന ആ​രം​ഭി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ബി.​ഐ.​സി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലും ഡി​സം​ബ​റി​ലു​മാ​യി ര​ണ്ട്​ ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ബ​ഹ്​​റൈ​ൻ വേ​ദി​യാ​യി​രു​ന്നു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ന​ട​ത്താ​നി​രു​ന്ന മ​ത്സ​ര​മാ​യിരുന്നു​ ന​വം​ബ​റി​ലേ​ക്ക്​ മാ​റ്റി​യിരുന്നത്. ടി​ക്ക​റ്റ് വി​ൽ​പ​ന​യും യോ​ഗ്യ​ത​യും സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക് Bahraingp.com എന്ന വെ​ബ്​​സൈ​റ്റ് സന്ദർശിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!