bahrainvartha-official-logo
Search
Close this search box.

സുരക്ഷിത യാത്രക്ക്​ ‘അയാട്ട ട്രാവൽ പാസ്’ അപ്ലിക്കേഷൻ; പ​രീ​ക്ഷ​ണ ഘട്ടത്തിൽ ഗൾഫ്​ എയറും പങ്കാളിയാവും 

IATA TRAVEL PASS

മനാമ: കോ​വി​ഡ്​ മു​ൻ​ക​ര​ു​ത​ലു​ക​ൾ പാ​ലി​ച്ച്​ സു​ര​ക്ഷി​ത യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) പു​റ​ത്തി​റ​ക്കി​യ ‘അ​യാ​ട്ട ട്രാ​വ​ൽ പാ​സ്’ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ ഗ​ൾ​ഫ്​ എ​യ​ർ ത​യാ​റെ​ടു​ക്കു​ന്നു. ഇ​തി​ന​കം നി​ര​വ​ധി എ​യ​ർ​ലൈ​ൻ​സു​ക​ൾ ഇൗ ​ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഗ​ൾ​ഫ്​ എ​യ​ർ യാ​ത്ര​ക്കാ​ർ​ക്ക്​ ഒ​രു ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ട്​ ത​യാ​റാ​ക്കാ​ൻ ക​ഴി​യും. യാ​ത്ര ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന രാ​ജ്യ​ത്തെ കോ​വി​ഡ്​ നി​ബ​ന്ധ​ന​ക​ളും മ​റ്റും അ​റി​യാ​നും അ​തി​ന​നു​സ​രി​ച്ച്​ യാ​ത്ര ക്ര​മീ​ക​രി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക്കാ​ണ്​ ഇൗ ​സേ​വ​നം ല​ഭ്യ​മാ​വു​ക.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്​ സു​ര​ക്ഷി​ത​മാ​യും ആ​ത്​​മ വി​ശ്വാ​സ​ത്തോ​ടെ​യും ​യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ന്​ അ​യാ​ട്ട ട്രാ​വ​ൽ പാ​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ ആ​ക്​​ടി​ങ്​ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ വ​ലീ​ദ്​ അ​ബ്​​ദു​ൽ ഹ​മീ​ദ്​ അ​ൽ അ​ലാ​വി പ​റ​ഞ്ഞു. യാ​ത്രാ രേ​ഖ​ക​ൾ ഇ​റ​ങ്ങു​ന്ന രാ​ജ്യ​ത്തെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണോ എ​ന്ന്​ വി​ല​യി​രു​ത്തി യാ​ത്ര ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന ‘ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ട്​’ ആ​ണ്​ അ​യാ​ട്ട ട്രാ​വ​ൽ പാ​സ്​ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യാ​ട്ട ട്രാ​വ​ൽ പാ​സ്​ പ​രീ​ക്ഷി​ക്കു​ന്ന​തി​ന്​ ഗ​ൾ​ഫ്​ എ​യ​റു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ അ​യാ​ട്ട സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ നി​ക്ക്​ ക​റീ​ൻ പ​റ​ഞ്ഞു.

കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഇ​ത്​ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഹ്​​റൈ​ൻ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ നി​ർ​ണാ​യ​ക​മാ​യ ​ട്രാ​വ​ൽ, വി​​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ സു​ര​ക്ഷി​ത​മാ​യ വീ​ണ്ടെ​ടു​പ്പി​നു​ള്ള മാ​ർ​ഗ​മാ​ണ്​ അ​യാ​ട്ട ട്രാ​വ​ൽ പാ​സ്​ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!