bahrainvartha-official-logo
Search
Close this search box.

ലോക നാടക വാർത്തകൾ (എൽ എൻ വി) ഈ വർഷത്തെ ഗ്ലോബൽ തിയറ്റർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

received_2913385998930853

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ ( LNV) നാടക പ്രവർത്തകർക്ക് ഏർപ്പെടുത്തിയ ഗ്ലോബൽ തിയറ്റർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

പോയ കാലങ്ങളിൽ നാടകത്തോടൊപ്പം നടന്ന, നാടകം ജീവിതോപാധിയായി സ്വീകരിച്ച, അഭിനയം, സംവിധാനം, നാടക രചന, നാടക സാങ്കേതിക രംഗം, തുടങ്ങിയ മേഖലകളിൽ നിസ്തുല സേവനം ചെയ്ത നാടക പ്രവർത്തകർക്ക് സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായാണ് LNVഗ്ലോബൽ തിയേറ്റർ അവാർഡ്കൾ നൽകുന്നത്.

പ്രവാസ നാടകപ്രവർത്തനങ്ങളുടെ
മികവിനെ മാനദണ്ഡമാക്കി
കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിൽ നിന്നും നിർദ്ദേശിക്കപ്പെടുന്ന വ്യക്തികൾക്ക് LNV പ്രവാസി ഗ്ലോബൽ തിയറ്റർ അവാർഡുകളും, കേരളത്തിലെ ഗ്രാമീണ മേഖലയിൽ മാതൃകാപരമായ നാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന നാടക കൂട്ടായ്മക്ക് അല്ലെങ്കിൽ സംഘടനക്കുമാണ് LNV തിയറ്റർ ഗ്രാന്റും നൽകുന്നത്.

ഇരുപത്തിരണ്ട് രാജ്യങ്ങളിൽ നിന്ന് ലഭിച്ച അമ്പതില്പരം നാമ നിർദ്ദേശങ്ങളിൽ നിന്ന് പുരസ്‌കാര നിർണയ സമിതി അംഗങ്ങളായ പ്രൊഫസർ ചന്ദ്രദാസൻ, ഡോ. സാം കുട്ടി പട്ടംകരി, റഫീഖ് മംഗലശ്ശേരി, അഡ്വ. എൻ എസ് താര, ശ്രീജിത്ത്‌ പൊയിൽക്കാവ് എന്നിവരാണ് പുരസ്‌കാരത്തിനർഹരായ
നാടക പ്രവർത്തകരുടെ പേരുവിവരങ്ങൾ LNV ലോക നാടക ദിനാഘോഷ ചടങ്ങിൽ പ്രഖ്യാപിച്ചത്.

കഴിഞ്ഞ നാല്‌ പതിറ്റാണ്ടായി അഭിനയം സംവിധാനം, രചന, നൃത്ത സംവിധാനം എന്നീ നാടക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ ശ്രീ. കെ. കലാധരൻ.( രസിക , തിരുവനന്തപുരം ) ആറു പതിറ്റാണ്ടായി നാടക രചന, സംവിധാനം, അഭിനയം, സംഘാടനം തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ നാടക ഉപാസകൻ ശ്രീ. മണിയപ്പൻ ആറന്മുള, മൂന്നു പതിറ്റാണ്ടായി മലയാള അമച്ചർ പ്രൊഫഷണൽ നാടകരംഗത്തെ അഭിനയ മികവിനും നാടക ജീവിത യാത്രക്കിടയിൽ സംഭവിച്ച ദുരന്തത്തെ സധൈര്യം നേരിട്ട് അഭിനയ രംഗത്തേക്ക് തിരികെ എത്തിയ മാതൃകാപരമായ നിശ്ചയ ദാർഢ്യവും അർപ്പണവും പരിഗണിച്ച് ശ്രീമതി. രജനി മേലൂർ(തലശ്ശേരി) എന്നിവർക്ക് നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള
LNV ഗ്ലോബൽ തിയറ്റർ പുരസ്‌കാരം നൽകി ആദരിക്കും.

പ്രവാസ നാടക രംഗത്ത് അഭിനയം, ചമയം, കലാ സംവിധാനം, സംവിധാനം വസ്ത്രാലങ്കാരം തുടങ്ങിയ രംഗങ്ങളിൽ കഴിഞ്ഞ പതിനഞ്ചു വർഷമായി തുടർന്നു വരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി ശ്രീ. ക്ലിന്റ് പവിത്രൻ (യു എ ഇ ) നാടക രചന, സംവിധാനം, സംഘാടനം, നാടക പരിശീലനം തുടങ്ങിയ മേഖലകളിലെ മികവിന് ശ്രീ ഷെമേജ് കുമാർ കെ. കെ (കുവൈറ്റ് )
അഭിനയം സംവിധാനം രചന ചമയം ദീപവിതാനം തുടങ്ങിയ പ്രവർത്തന മേഖലകളിലെ നിസ്വാർത്ഥ സംഭാവനകൾക്ക് ശ്രീ പദ്മനാഭൻ തലോറ (ഒമാൻ) എന്നീ മൂന്ന് പേർക്ക് LNV പ്രവാസി ഗ്ലോബൽ തിയറ്റർ പുരസ്കാരം നൽകി ആദരിക്കും.

കേരളത്തിൽ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ നാടക കൂട്ടായ്മക്ക് അല്ലെങ്കിൽ നാടക സംഘടനക്ക് മാതൃകാപരമായ നാടക പ്രവർത്തനവും സംഘാടനവും അതിന്റെ മികവും നാളിതുവരെയുള്ള ഗ്രാമീണ നാടക രംഗത്തെ സംഭാവനകളും നേടിയിട്ടുള്ള അംഗീകാരങ്ങളും അടിസ്ഥാനമാക്കി നാടക അവതരണത്തിനായി നൽകുന്ന പ്രൊഡക്ഷൻ ഗ്രാന്റിനു കോഴിക്കോട് നാടക ഗ്രാമവും കൊല്ലം പ്രകാശ് കലാകേന്ദ്രവും അർഹരായി. ഈ തുക ഈ സംഘടനകളുടെ അടുത്ത രംഗാവതരണത്തിനുള്ള റിഹേഴ്സൽ സമയത്തു കൈമാറും.

നാടക ദിനാഘോഷ ചടങ്ങിൽ തമിഴ് നാടക പ്രവർത്തകൻ ഡോ. രാജാ രവിവർമ്മ മുഖ്യ പ്രഭാഷണവും നാടക ദിന സന്ദേശവും നൽകി. പ്രൊഫസർ ചന്ദ്രദാസൻ, ഡോ സാം കുട്ടി പട്ടം കരി, മോഹൻ രാജ് പി എൻ എന്നിവർ സംസാരിച്ചു. LNV സെൻട്രൽ അഡ്മിൻ അംഗം നൗഷാദ് ഹസ്സൻ ചടങ്ങുകൾ നിയന്ത്രിച്ചു. നാടക ദിനാഘോഷ ത്തിന്റെ ഭാഗമായി അമ്മ കലാക്ഷേത്ര ഒറ്റമുറി എന്ന നാടകം അരങ്ങിൽ എത്തിച്ചു.

ക്യാഷ് അവാർഡും, പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് LNV തിയറ്റർ അവാർഡുകൾ. നവംബറിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ മീറ്റിൽ വച്ചു പുരസ്കാരങ്ങൾ സമർപ്പിക്കുമെന്ന് LNV സെൻട്രൽ അഡ്മിൻ അംഗമായ സുജിത് കപില പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!