bahrainvartha-official-logo
Search
Close this search box.

ലുലു ഗ്രൂപ്പിൻ്റെ ബഹ്റൈനിലെ റീജണൽ ഓഫീസ് ദാനാ മാളിൽ എംഎ യൂസുഫലി ഉദ്ഘാടനം ചെയ്തു

received_750466252559909

മനാമ: ലു​ലു ഗ്രൂ​പ്പി​ൻ്റെ ബ​ഹ്​​റൈ​നി​ലെ റീ​ജ​ണൽ ഓഫി​സ്​ ദാ​ന മാ​ളി​ൽ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യു​സു​ഫ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

‘മെ​ന’ റീ​ജ​നി​ലെ അ​തി​വേ​ഗം വ​ള​രുന്ന റീ​ട്ടെയി​ൽ ബി​സി​ന​സ്​ സ്​​ഥാ​പ​ന​മാ​യി ലു​ലു ഗ്രൂ​പ്പും ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റും മാ​റിയതിലുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു. ഈ ​വ​ള​ർ​ച്ച​യി​ൽ ബ​ഹ്​​റൈൻ്റെ പ​ങ്കും വ​ലു​താ​ണ്. 2007ലാണ് ബ​ഹ്​​റൈ​നി​ലെ ആ​ദ്യ ലുലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ ദാനാ മാളിൽ പ്രവർത്തനമാരംഭിക്കുന്നത്.

നിലവിൽ എ​ട്ട്​ ഹൈ​പ​ർ മാ​ർ​ക്ക​റ്റു​ക​ളും റീ​ജ​ണൽ ഓഫീസുമാ​യി വ​ള​ർ​ച്ച​പാ​ത​യി​ലെ നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ന​വീ​ക​രി​ച്ച ദാ​ന മാ​ൾ ഇ​നി ലു​ലു ഗ്രൂ​പ്പി​റെ ബ​ഹ്​​റൈ​നി​ലെ കോ​ർ​പ​റേ​റ്റ്​ ഹെ​ഡ്​​ക്വാ​ർ​ട്ടേഴ്​​സ്​ ആ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

60,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ദാ​ന മാ​ൾ സ​മ്പൂ​ർ​ണ ഫാ​മി​ലി മാ​ളാ​യാ​ണ്​ വി​ഭാ​വ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഷോ​പ്പി​ങ്, വി​നോ​ദം, ഫു​ഡ്​ കോ​ർ​ട്ട്, സി​നി​മ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ സം​ഗ​മി​ക്കു​ന്നു. ആ​യി​ര​ത്തി​ല​ധി​കം കാ​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

മ​ഹ​ത്താ​യ ഈ ​നി​മി​ഷ​ത്തി​ൽ സ​ന്നി​ഹി​ത​നാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ എം.​എ. യു​സു​ഫ​ലി പ​റ​ഞ്ഞു. 2020ൽ ​ക​ട​ന്നു​പോ​യ പ​രീ​ക്ഷ​ണ നാ​ളു​ക​ളി​ലും ബ​ഹ്​​റൈ​നി​ലെ ഭ​ര​ണ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ചാ​ണ്​ മു​ന്നേ​റി​യ​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ലും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ലും ​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​ലും അ​ങ്ങേ​യ​റ്റം ഫ​ല​പ്ര​ദ​മാ​യാ​ണ്​ ഭ​ര​ണ​നേ​തൃ​ത്വം ഇ​ട​പെ​ട്ട​ത്.

റീ​ജ​ണൽ ഓഫി​സ്​ ദാ​ന മാ​ളി​ൽ ചെ​യ​ർ​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!