bahrainvartha-official-logo
Search
Close this search box.

വാക്‌സിനേഷൻ ക്യാമ്പയിൻ ശക്തമാക്കി ബഹ്‌റൈൻ; 70 വയസ്സിന് മുകളിലുള്ളവർക്ക് രെജിസ്ട്രേഷൻ ഇല്ലാതെ തന്നെ ഹെൽത്ത് സെന്ററുകൾ മുഖേന വാക്‌സിൻ സ്വീകരിക്കാം

1.6

മനാമ: നിയന്ത്രണങ്ങൾക്ക് വിരുദ്ധമായ കൂടിച്ചേരലിന്റെ ഫലമായി ജനിതകമാറ്റം വന്ന വൈറസ് അതിവേഗം പടരുന്നതിനാൽ എല്ലാവരും വാക്സിൻ എടുക്കണമെന്നും വ്യാപനത്തെ പരിമിതപ്പെടുത്താനുള്ള വഴി ഇതുമാത്രമാണെന്നും നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് മേധാവി ലഫ്റ്റനന്റ് കേണൽ ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പുകൾ വ്യാപനം നിരക്ക് കുറയ്ക്കുന്നതിനും വൈറസ് ഇല്ലാതാക്കുന്നതിനും കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ പറഞ്ഞു. പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരുൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങൾ അവരുടെ സുരക്ഷയും എല്ലാവരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനായി വാക്സിൻ സ്വീകരിക്കാൻ എത്രയും വേഗം മുന്നിട്ടു വരണമെന്നും അവർ പറഞ്ഞു.

70 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷനുകൾക്കായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകാം, മുൻകൂട്ടി രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നും രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് ൻറെ പത്ര സമ്മേളനത്തിലൂടെ ഇവർ വ്യക്തമാക്കി. സൗജന്യമായി തന്നെ വാക്‌സിൻ സ്വീകരിക്കാൻ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും healthalert.gov.bh എന്ന ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴിയോ ബി അവെയർ ആപ് വഴിയോ രജിസ്റ്റർ ചെയ്യവുന്നതാണ്. ലഭ്യത അനുസരിച്ചു NHRA അംഗീകരിച്ച ഇഷ്ടമുള്ള വാക്‌സിൻ തെരഞ്ഞെടുക്കാനുള്ള അവസരവും ഇതിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!