bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമന്ന് കേന്ദ്ര ആരോഗ്യമന്ത്രി

harsha

ന്യൂഡൽഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നതുമാണെന്നും മന്ത്രി വ്യക്തമാക്കി. ഭാര്യയ്‌ക്കൊപ്പം കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ഡല്‍ഹിയിലെ ഹാര്‍ട്ട് ആന്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിനുകളെ കുറിച്ച് ഇനിയും സംശയമുള്ളവരോട് വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ എടുത്തതിനു ശേഷവും രോഗം ബാധിച്ചിട്ടുള്ളത്. വാക്‌സിന്‍ എടുത്തതിനു ശേഷവും രോഗം ബാധിക്കുകയാണെങ്കില്‍ ആശുപത്രിയിലോ അത്യാഹിത വിഭാഗത്തിലോ പ്രവേശിപ്പിക്കേണ്ടി വരാനുള്ള സാധ്യത കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!