bahrainvartha-official-logo
Search
Close this search box.

യോഗ്യതാ മത്സരത്തിലും ‘വെഴ്സ്റ്റാപ്പൻ’ തന്നെ താരം; ഫോർമുല വൺ ബഹ്റൈൻ ഗ്രാൻറ് പ്രിയിൽ ഇനി കലാശക്കൊട്ട്, സീസണിലെ ആദ്യ വിജയിയെ അറിയാൻ ആകാംഷയോടെ റേസ് പ്രേമികൾ

received_165150792103001

മനാമ: 2021 സീസണിലെ ആദ്യ ഫോർമുല വൺ ഗ്രാൻ്റ് പ്രീ മത്സരം ബഹ്റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ മൂന്ന് പരിശീലനയോട്ടങ്ങളിലും ശനിയാഴ്ച നടന്ന യോഗ്യതാ മത്സരത്തിലും ഒന്നാമനായി റെഡ്ബുൾ താരം മാക്സ് വെഴ്സ്റ്റാപ്പൻ. ഒരു മിനിറ്റ് 30.499 സെക്കറൻറുകൾക്കാണ് ഫ്ലയിംഗ് ഡച്ച്മാൻ യോഗ്യതാ മത്സത്തിലും ഒന്നാം സ്ഥാനം നിലനിർത്തിയത്. വെറും 0.388 സെക്കൻ്റുകളുടെ വ്യത്യാസത്തിൽ നിലവിലെ ലോക ചാമ്പ്യൻ മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടൻ രണ്ടാമതായി ഫിനിഷ് ചെയ്തു. മെഴ്സിഡസിൻ്റെ തന്നെ വാർട്ടേരി ബൊട്ടാസ് 0.589 സെക്കൻ്റ്കളുടെ വ്യത്യാസത്തിൽ മൂന്നാമതായും ഫെരാരി താരം ചാൾസ് ലെ ക്ലാർക് 0.681 സെക്കൻ്റ്കളുടെ വ്യത്യാസത്തിൽ നാലാമതായും യോഗ്യതാ മത്സരത്തിൻ്റെ ഫിനിഷിംഗ് ലൈൻ തൊട്ടു.

യോഗ്യതാ മത്സര ഫലത്തിൻ്റെ അടിസ്ഥാനത്തിൽ 20 പോൾ പൊസിഷനുകളിൽ ഒന്നാമനായി മാക്സ് വെഴ്സ്റ്റാപ്പനാകും ഫൈനൽ റേസിനണിനിരക്കുക. ലൂയിസ് ഹാമിൽട്ടൻ (മെഴ്സിഡസ്), വാൾട്ടേരി ബൊട്ടാസ് (മെഴ്സിഡസ്), ചാൾസ് ലെക്ലാർക് (ഫെരാരി), പിയർ ഗാസ്ലി (അൽഫ ടൗരി) എന്നിവരാണ് വെഴ്സ്റ്റാപ്പന് പിറകെ ആദ്യ അഞ്ച് പോൾ പൊസിഷനുകളിൽ 2021 ലെ ആദ്യ ടൈറ്റിൽ കിരീടത്തിനായി ട്രാക്കിലിറങ്ങുന്നത്. യോഗ്യതാ മത്സരത്തിൽ ഒടുവിലായ് ഫിനിഷ് ചെയ്ത ഹാസ് താരം നികിറ്റ മേസ്പിൻ ഇരുപതാമത്തെ പോൾ പൊസിഷനിൽ റേസിനിറങ്ങും.

ഞായറാഴ്ച വൈകിട്ട് ആറ് മുതൽ ഏഴ് വരെയാണ് ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻ്റ് പ്രീയുടെ ഫൈനൽ അരങ്ങേറുക.

കണക്കുകൾ തീർക്കാനും പുതു ചരിത്രം രചിക്കാനും കിരീടം നിലനിർത്താനും തങ്ങളുടെ പ്രിയ താരങ്ങൾക്ക് സാധിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് ഫോർമുല വൺ റേസ് പ്രേമികൾ. ഈ ​സീ​സ​ണി​ലെ 23 റേ​സു​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണ്​ ബ​ഹ്​​റൈ​നി​ലേത് എന്നതിനാൽ ചാമ്പ്യൻ പട്ടത്തിലേക്കുള്ള ആത്മവിശ്വാസങ്ങൾക്കുള്ള കരുത്താകും വിജയിയെ കാത്തിരിക്കുക. ഏ​പ്രി​ൽ 16 മു​ത​ൽ 18 വ​രെ ഇ​റ്റ​ലി​യി​ലാ​ണ്​ ര​ണ്ടാം റൗ​ണ്ട്​ ന​ട​ക്കു​ക. ഇ​താ​ദ്യ​മാ​യി സൗ​ദി അ​റേ​ബ്യ​യും ഇ​ത്ത​വ​ണ ഗ്രാ​ൻ​ഡ്പ്രീ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വേ​ദി​യാ​കു​ന്നു​ണ്ട്. ഡി​സം​ബ​ർ മൂ​ന്ന്​-​അ​ഞ്ച്​ വ​രെ​യാ​ണ്​ സൗ​ദി ഗ്രാ​ൻ​ഡ്പ്രീ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!