bahrainvartha-official-logo
Search
Close this search box.

ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല; നേപ്പാൾ വഴി ഇനി ഗൾഫിലേക്ക് കടക്കാൻ കഴിയില്ലെന്ന് അറിയിപ്പ്

IMG-20210427-WA0041

മറ്റൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേപ്പാള്‍ എമിഗ്രേഷന്‍ അറിയിച്ചു. ഈ മാസം 28 അര്‍ധരാത്രി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് എമിഗ്രേഷന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

ട്രാന്‍സിറ്റ് യാത്രക്കാര്‍ ഏപ്രിൽ 28 മുൻപ് നേപ്പാൾ വിടണമെന്നും സർക്കാർ നിർദ്ദേശിച്ചു. ഇല്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് നേപ്പാളിൽ കുടുങ്ങിപോകുമെന്നും മുന്നറിയിപ്പ് നൽകി. നേപ്പാളിലേക്ക് മാത്രമായി എത്തുന്നവര്‍ക്ക് ഈ പുതിയ അറിയിപ്പ് ബാധകമല്ല.

നേപ്പാളിലെത്തുന്ന വിദേശികള്‍ക്ക് കൊവിഡ് പിസിആര്‍ പരിശോധന നിര്‍ത്തിയതായി ഞായറാഴ്ച നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.ഈ തീരുമാത്തോടെ പ്രവാസികള്‍ക്ക് ഗൾഫിലേക്ക് കടക്കാനുള്ള അവസാനവഴിയും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!