bahrainvartha-official-logo
Search
Close this search box.

രാജ്യത്തെ 70% ജനങ്ങളിലും സൗജന്യമായി ഓരോ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിച്ച് ബഹ്‌റൈൻ

0001-1018963014_20210508_164652_0000

മനാമ: രാജ്യത്തെ 70% ജനങ്ങളിലും സൗജന്യമായി ഓരോ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ബഹ്‌റൈന് സാധിച്ചതായി ബി‌ഡി‌എഫ് ഹോസ്പിറ്റൽ കൺസൾട്ടന്റും ടാസ്‌ക്ഫോഴ്‌സ് അംഗവും കൂടിയായ മനാഫ് അൽ ഖഹ്താനി പറഞ്ഞു. വാക്‌സിനേഷൻ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് ബഹ്‌റൈന്റെ സ്ഥാനം.

രാജ്യത്ത് അംഗീകരിച്ച എല്ലാ വാക്‌സിനുകളും രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിനായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അംഗീകാരം നൽകിയ സിനോഫാം വാക്സിന് 86% ഫലപ്രാപ്തിയുണ്ടെന്നത് പരീക്ഷണ ഘട്ടത്തിൽ ബഹ്‌റൈനും പങ്കാളിയായതിലൂടെ തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു..

18 വയസ്സിൽ മുകളിലുള്ളവർക്ക് രണ്ട് ഡോസ് സിനോ ഫോറം വാക്സിൻ നൽകാൻ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ശുപാർശ ചെയ്യുന്നുണ്ട്. എല്ലാവരും എത്രയും വേഗം തന്നെ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ പ്രതിരോധശേഷി കുറയുന്നവർക്ക് ബൂസ്റ്റർ ഷോട്ട് നൽകുന്നത് സംബന്ധിച്ചുള്ള പഠനങ്ങൾ നടന്നു വരികയാണെന്നും ഖതാനി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!