bahrainvartha-official-logo
Search
Close this search box.

ബി എം ബി എഫ് യൂത്ത് വിങിൻറെ നേതൃത്വത്തിൽ തൊഴിലാളി ക്യാമ്പുകളിൽ ഒരു മാസക്കാലമായി നൽകിവന്ന ഭക്ഷണ വിതരണം സമാപിച്ചു

New Project (31)

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ റമദാനിൽ ഉടനീളം നടത്തിവന്നിരുന്ന തൊഴിലാളി ക്യാമ്പുകളിലെ ഇഫ്താർ ഭക്ഷണ കിറ്റ് വിതരണത്തിന് തൂബ്ലി സബോർജി പലോൻജിയിൽ BMBF ഭാരവാഹി ബഷീർ അമ്പലായിയുടെയും യൂത്ത് വിംഗ് ഭാരവാഹി സെമീർ ഹംസയുടെ നേതൃത്വത്തിൽ സമാപനം കുറിച്ചു. ഇതോടൊപ്പം ഈദ് ദിനത്തിൽ അർഹതപ്പെട്ടവർക്കിടയിൽ പെരുന്നാൾ ഭക്ഷണവും വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
കോവിഡ് പോസിറ്റിവ് ആയിരിക്കുന്ന കുടുബങ്ങളിൽ ഭക്ഷണമെത്തിച്ച് സേവനം നടത്തിയത് ഈ പുണ്യമാസത്തിലെ ഏറെ മാനസികമായി സംതൃപ്തി നൽകുന്നതാണന്ന് രക്ഷാധികാരി ബഷീർ അമ്പലായി ബഹ്റൈൻ വാർത്തയോട് പറഞ്ഞു. ഇതിന് സഹായിച്ച സുമനസുകളായ സ്ഥാപനങ്ങളോടും ക്യാപിറ്റൽ ഗവർണറേറ്റിനോടും ഏറെ കടപ്പാടുകൾ അറിയിക്കുന്നതായും BMBF വാർത്താ കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!