bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ  കോവിഡ് വ്യാപനം  അതീവ ഗുരുതരം

ദില്ലി :ഇന്ത്യയിൽ  കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു .3,68,147 പേർക്കാണ്​ 24 മണിക്കൂറിനിടെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത് .പ്രതിദിനം രോഗം​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം 3000 കടന്നു . 3417 ​പേർക്കാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ മൂലം ജീവൻ നഷ്​ടമായതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്​ട്രയിൽ 56647, കർണാടകയിൽ 37,733, കേരളത്തിൽ 31,959, ഉത്തർപ്രദേശിൽ 30,857 ആന്ധ്രപ്രദേശിൽ 23,920 എന്നിങ്ങനെയാണ്​ കഴിഞ്ഞദിവസം കോവിഡ് കണക്കുകൾ .
കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത്​ വാക്​സിനേഷൻ  സൗജന്യമാക്കണമെന്ന്​ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ വാക്​സിൻ ക്ഷാമം മൂലം മിക്ക സംസ്​ഥാനങ്ങളിലും 18 വയസിന്​ ​ മുകളിലുള്ളവർക്ക്​ വാക്​സിൻ വിതരണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.  ഓക്സിജൻ ക്ഷാമം ഇന്ത്യയിൽ  തുടരുന്നതായുള്ള വാർത്തകൾ ഇന്നും പുറത്ത് വരുന്നുണ്ട് .  ഉത്തർപ്രദേശിലെ മീററ്റിലെ  സ്വാകാര്യ ആശുപത്രിയിൽ 5 രോഗികൾ മരിച്ചത് ഓക്സിജൻ ദൗർലഭ്യം കാരണമെന്നാണ് ബന്ധുക്കൾ  ആരോപിക്കുന്നത് .
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!