bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ(KJPA) പുന:സംഘടിപ്പിക്കുന്നു

calicut

മനാമ: കോഴിക്കോട് ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികളെ ഉൾപ്പെടുത്തി ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി 2009- ൽ രൂപീകരിച്ച കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ പുന:സംഘടിപ്പിക്കുന്നു. 2009-ൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ അന്നത്തെ ഇന്ത്യൻ അംബാസിഡർ ആയിരുന്ന ഡോക്ടർ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്ത കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ 4000-ൽ പരം അംഗങ്ങളുമായി നിരവധി ശ്രദ്ധേയമായ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ബഹ്‌റൈനിൽ സംഘടിപ്പിച്ചുണ്ട്. കോഴിക്കോട് ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പുന:രാരംഭിക്കുന്ന ഈ സംഘടനയുടെ പ്രധാനലക്ഷ്യം “ഈ സംഘടനയിൽ അംഗങ്ങൾ ആവുന്നവരുടെ പങ്കാളിത്തത്തോട് കൂടി വീടില്ലാത്തവർക്ക് നാട്ടിൽ സ്വന്തമായി ഒരു വീടും വരുമാന മാർഗത്തിനായി ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുക എന്നുള്ളതാണ്.”

കേരളത്തിൽ സർക്കാർ തലത്തിലും രജിസ്റ്റർ ചെയ്യുന്ന ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ബഹ്‌റൈനിലെ സംഘടനയിലെ അംഗങ്ങളും കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡ് ആയിരിക്കും നിയന്ത്രിക്കുക. ഈ സംഘടനയുമായി യോജിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികൾ താഴെ പറയുന്ന വ്യക്തികളുമായി ബന്ധപെടേണ്ടതാണ് :-
ജ്യോതിഷ് പണിക്കർ- (39091901)
ജോണി താമരശ്ശേരി – (39524045)
അബ്ദുൽ സലീം – (39831022)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!