bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ ചിത്രീകരിച്ച ‘നിയതം’ ഫീച്ചർ ഫിലിം റിലീസ് ചെയ്തു

niyatham

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ രാജേഷ് സോമൻ കഥയും, തിരക്കഥയും, സംവിധാനവും ജീവൻ പത്മനാഭൻ ചായഗ്രഹണവും നിർവ്വഹിച്ചുകൊണ്ട് നിർമ്മിച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം “നിയതം” മെയ്‌ 7ന് വൈകീട്ട് 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം ഫേസ്ബുക്ക്‌ പേജിലൂടെ സമാജം യൂട്യൂബ് ചാനലിൽ പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണപിള്ള റിലീസ് ചെയ്തു. ചടങ്ങിൽ സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പത്തേരി, സൂര്യ ഇന്റർനാഷണൽ ചെയർമാൻ സൂര്യ കൃഷ്ണാമൂർത്തി, പ്രശസ്ത ചലച്ചിത്ര താരങ്ങളായ വിജയരാഘവൻ, ശിവജി ഗുരുവായൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, മനോഹരൻ പാവറട്ടി നന്ദി പ്രകാശനവും, കുമാരി നന്ദന ഉണ്ണികൃഷ്ണൻ ചടങ്ങുകൾ നിയന്ത്രിക്കുകയും ചെയ്തു.

ലോകമെമെമ്പാടും ഭീതി പടർത്തികൊണ്ട് കൊറോണ എന്ന മഹാമാരി മനുഷ്യ രാശിയെ വേട്ടയാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അത് പ്രവാസികളെ എത്രമാത്രം ബാധിച്ചു എന്നുള്ളത് ഏവർക്കും അറിയുന്ന ഒരു സത്യമാണ്. കൊറോണ കാലത്തെ പ്രവാസികളുടെ ബുദ്ധിമുട്ടുകളുടെയും, മാനസിക സംഘർഷങ്ങളുടെയും അതോടൊപ്പം അവരുടെ കുടുംബ പശ്ചാത്തലങ്ങളെയും കോർത്തിണക്കികൊണ്ട് ഒരു മണിക്കൂർ ദൈർഘ്യമുള്ള സിനിമ “നിയതം” പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ബഹ്‌റൈനിൽ ആണ് ചിത്രീകരിച്ചത്.

ബഹ്‌റൈനിൽ കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മനോഹരൻ പാവറട്ടി, വിനോദ് അലിയത്ത്‌, ബിനോജ് പാവറട്ടി, ഉണ്ണി എന്നിവർ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ച ഈ സിനിമയിൽ ശരത്, മുസ്തഫ ആദൂർ, സജിത്ത് മേനോൻ, ഹനീഫ് മുക്കം, ഗണേഷ് കൂറാറ, രാകേഷ് രാജപ്പൻ, ജയ രവികുമാർ, സൗമ്യ സജിത്ത്, സുവിത രാകേഷ്, രമ്യ ബിനോജ്, ലളിത ധർമരാജൻ തുടങ്ങി ബഹിറിനിൽ നിന്നും നിരവധി കലാകാരന്മാർ അണിനിരന്നിട്ടുണ്ട്.

എഡിറ്റിംഗ് സച്ചിൻ സത്യ, പശ്ചാത്തല സംഗീതം വിനീഷ് മണി, കലാസംവിധാനം സുരേഷ് അയ്യമ്പിള്ളി, ചമയം സജീവൻ കണ്ണപുരം, കൂടാതെ സാങ്കേതിക സഹായികളായി സഹ സംവിധാനം ഹർഷാദ് യൂസഫ്, അസോസിയേറ്റ് ഡയറക്ടർ ഹരി ശങ്കർ അനിൽ കുമാർ, അസിസ്റ്റന്റ് ക്യാമറമേൻ പ്രജീഷ് ബാല, മീഡിയ ഡിസൈൻ അച്ചു അരുൺ രാജ്,ഗ്രാഫിക് സപ്പോർട്ട് റെമിൽ മുരളി,സൗണ്ട് ഡിസൈൻ ഫൈനൽ, മിക്സിങ് ശ്രീകുമാർ, പ്രൊഡക്ഷൻ യൂണിറ്റ് ഫ്ലാഷ് സ്റ്റുഡിയോ, കോൺവെക്സ് മീഡിയ, പ്രഭു ഹരൻ, മുസ്തഫ ആദൂർ, വിഷ്ണു, ബിജു വിവേക് എന്നിവരാണ്.

വിജയൻ കല്ലാച്ചി, രാജേഷ് സോമൻ എന്നിവർ രചിച്ച ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ബഹ്‌റൈനിലെ ശ്രദ്ധേയ ഗായകൻ ഉണ്ണികൃഷ്ണൻ, ചലച്ചിത്ര പിന്നണി ഗായകൻ സുമേഷ് അയ്രൂർ എന്നിവരാണ്.

ഒരുമണിക്കൂർ ദൈർഘ്യമുള്ള സിനിമ ഈ കാലഘട്ടത്തിന്റെ ഒരു നേർക്കാഴ്ചയാണെന്നും എല്ലാവരും ഈ സിനിമ കാണണമെന്നും, ഈ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കണമെന്നും സമാജം പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി ശ്രീ. പ്രദീപ്‌ പത്തേരി എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

ചിത്രം കാണാൻ:

https://youtu.be/UYG1pYOdlq8

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!