മനാമ: ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി കാപിറ്റൽ ഗവർണറേറ്റ് ആക്ടിങ് ഡയറക്ടർ യൂസഫ് ലോറിയെ ആദരിച്ചു. റമദാൻ മാസത്തിൽ കാപിറ്റൽ ഗവർണറേറ്റിൻറെ സഹകരണത്തോടെ ബഹ്റൈൻറെ വിവിധ മേഖലകളിൽ ജില്ല കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തിരുന്നു.
പുണ്യ മാസത്തിലെ ഈ സദുദ്യമത്തിന് കാപിറ്റൽ ഗവർണറേറ്റും ആക്ടിങ് ഡയറക്ടർ യൂസഫ് ലോറിയും നൽകിയ പിന്തുണ പ്രശംസനീയമാണെന്ന് ജില്ല കമ്മിറ്റി ഭാരവാഹികളായ ജോജി ലാസർ, സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ, ഷാജി ജോർജ് എന്നിവർ പറഞ്ഞു.