bahrainvartha-official-logo
Search
Close this search box.

ഈദ് ദിനം​ മു​ത​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തു​ക്കി​യ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ​പ്ര​ഖ്യാ​പി​ച്ചു

Bahrain

മനാമ: ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തു​ക്കി​യ കോ​വി​ഡ്​ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടാസ്‌ക്‌ഫോഴ്‌സ്‌. വാക്സിൻ സ്വീകരിക്കുകയോ, കൊവിഡ് മുക്തർ ആവുകയോ ചെയ്ത് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബഹ്‌റൈനിൽ എത്തുമ്പോൾ പി സി ആർ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല. ഇവർ വാക്സിനേഷൻ സ്വീകരിച്ചു എന്നതിന്റെയോ രോഗമുക്തി നേടിയതിന്റെയോ സർട്ടിഫിക്കറ്റ് മൊബൈൽ ആപ്ലിക്കേഷൻ വഴി കാണിച്ചാൽ മതി.ആ​റി​നും 17നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ഈ ​നി​ബ​ന്ധ​ന​ക​ളും ബാ​ധ​ക​മായിരിക്കി​ല്ല.

അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുള്ള യുകെ, യൂറോപ്യൻ യൂണിയൻ, യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ വാക്സിൻ എടുത്ത യാത്രക്കാർക്ക് ക്യൂ.​ആ​ർ കോ​ഡ്​ പതിച്ച വാക്സിനേഷൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ എത്തുമ്പോൾ അം​ഗീ​കാ​ര പ​ത്രം ലഭിക്കും. എന്നാൽ ഇവർ പി‌സി‌ആർ‌ പരിശോധനയ്‌ക്ക് വിധേയമാകേണ്ടിവരും. തു​ട​ർ​ന്ന്​ അ​ഞ്ചാം ദി​വ​സ​വും പ​ത്താം ദി​വ​സ​വും കോ​വി​ഡ്​ ​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ആ​ദ്യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​രു​ന്ന​തു​വ​രെ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും ചെയ്യണം. അ​തേ​സ​മ​യം ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്ന്​ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. ഇ​വ​ർ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ശേ​ഷ​മു​ള്ള മൂ​ന്ന്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്ത​ണം. ഈദ് ഒ​ന്നു ​മു​ത​ൽ​ പു​തി​യ കോ​വി​ഡ്​ നി​ബ​ന്ധ​ന​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!