അബുദാബിയിൽ ടോൾ പ്രാബല്യത്തിൽ വരാൻ ഇനി 4 ദിവസം കൂടി. ഈ മാസം 15 മുതൽ അബുദാബിയിലേക്ക് പ്രവേശിക്കുന്ന വാഹന ഉടമകളിൽ നിന്ന് ടോൾ ഈടാക്കും. ടോൾ രജിസ്ട്രേഷൻ ഇത് വരെ പൂർത്തിയാക്കാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഗതാഗത വിഭാത്തിന്റെ www.itps.itc.gov.ae, www.dot.gov.abudhabi എന്നീ വെബ്സൈറ്റുകളിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലെ തിരക്കുള്ള സമയങ്ങളിൽ (രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7വരെയും) 4 ദിർഹമും തിരക്കില്ലാത്ത സമയങ്ങളിലും വാരാന്ത്യ പൊതു അവധി ദിവസങ്ങളിലും 2 ദിർഹമുമാണ് ടോൾ തുകയായി ഈടാക്കുക. നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കും. ആദ്യ തവണ 100 ദിർഹം, രണ്ടാം തവണ 200, മൂന്നാം തവണ 400 എന്നിങ്ങനെ പരമാവധി 10,000 ദിർഹം വരെയാണ് പിഴ. അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ പാലങ്ങളിലാണു ടോൾ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ടോൾ രജിസ്റ്റർ ചെയ്യാൻ 100 ദിർഹമാണ് ഫീസ്. 50 ദിർഹം അക്കൗണ്ടിൽ വരവു വയ്ക്കും.
