മനാമ: ബഹ്‌റൈൻ സൈക്കാട്രിക് ഹോസ്പിറ്റൽ ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിന സെമിനാറിലും എക്സിബിഷനിലും കാൻസർ കെയർ ഗ്രൂപ്പ് പ്രത്യേക സ്റ്റാൾ ഒരുക്കി. ആത്മഹത്യയുടെ കാരണങ്ങളും പ്രതിരോധവും എന്നതായിരുന്നു ഈ വർഷത്തെ വിഷയം.
സൈക്കാട്രിക് ഹോസ്പിറ്റൽ ചെയർ പേഴ്സൺ പ്രൊഫ: (ഡോ:) കമാൽ ചാർലോട്ട് കാൻസർ കെയർ ഗ്രൂപ്പിനെ അനുമോദിച്ചു ഉപഹാരം കൈമാറി. ഗ്രൂപ്പ് പ്രെസിഡന്റ് ഡോ: പി.വി. ചെറിയാൻ, അബ്ദുൽ സഹീർ, ജോർജ് കെ. മാത്യു, അനില ഷൈജേഷ്, പാപ്പിയ ഘുഹ, ജവാദ് പാഷ, ശ്രീജ ശ്രീധരൻ, ദീപ ദിലീഫ്, നേഹ ദിലീപ് എന്നിവർ സ്റ്റാളിൽ മാർഗ നിർദേശങ്ങൾ നൽകുവാൻ മുഴുവൻ സമയം ലഭ്യമായിരുന്നു.
ജനറൽ സെക്രട്ടറി കെ. ടി. സലിം, ഉമ്മർ അബ്ദുല്ല, എബ്രഹാം സാമുവൽ , ശ്രീധർ തേറമ്പിൽ, രഞ്ജിത്ത്, ഇബ്രാഹിം, ഡോ: എബിൻ സാംഎബ്രഹാം, ശ്രീചന്ദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.